ജനിച്ചുവീഴുന്നത് കടത്തിലേക്കോ ? മാധ്യങ്ങൾ പടച്ചുവിടുന്നതും സത്യവും

സാധാരണ ജനങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിൽ കുറേ വർഷങ്ങളായി നമ്മുടെ ഇടയിൽ “കേരളം കടക്കെണിയിൽ” “പിച്ചചട്ടി എടുത്ത് സംസ്ഥാനം”, ഓരോ ജനിച്ച് വീഴുന്ന കുഞ്ഞിൻ്റെയും തലയിൽ 2 ലക്ഷം രൂപ കടം” എന്നൊക്കെയുള്ള മാധ്യമ തലക്കെട്ടുകൾ ചർച്ചകൾ ഒക്കെ ഉണ്ടാക്കുന്ന ഭയം, ഭീതി അസ്ഥാനത്താണ് എന്ന് ജനം അറിയണം – എസ് ആദികേശവൻ എഴുതുന്നു

Fiscal Responsibility Act പ്രകാരം കേന്ദ്രത്തിൻ്റെയും സംസ്ഥാനങ്ങളുടെയും ധനക്കമ്മി Target 3% ആണ്. അതിൽ ഒരു മാറ്റവും ഇല്ല. കാലാകാലങ്ങളായി പല ഇളവുകളും ധനകാര്യ കമ്മീഷനുകൾ നിർദേശിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാരിന് 2003 മുതൽ (കേന്ദ്ര FRBM Act 2003) തന്നെ നിശ്ചയിച്ച ടാർഗറ്റ് 3% ആണ്. ഈ 23 വർഷങ്ങൾക്കിടയിൽ അത് പാലിക്കപ്പെട്ടത് ഒരു വർഷത്തിൽ മാത്രം.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ആക്ടിൻ്റെ ചുവട് പിടിച്ച് അസംബ്ലികളിൽ പാസാക്കിയ സ്റ്റേറ്റ് ആക്ടുകളിലും ടാർഗറ്റ് 3% തന്നെ. ഈ വസ്തുതയുടെ അടിസ്ഥാനത്തിൽ ധനക്കമ്മികളുടെ താരതമ്യം (കേരളവും കേന്ദ്രവും തമ്മിലും, സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും) ലോജിക്കൽ ആണ് എന്നതാണ് എൻ്റെ കാഴ്ചപ്പാട്.

കൂടാതെ ഈ ഒരേ ടാർഗറ്റ് ഏതെങ്കിലും സാമ്പത്തിക തത്വത്തിൻ്റെ അടിസ്ഥാനത്തിൽ ശരിയല്ലെങ്കിൽ (നല്ല വാദത്തിന് വേണ്ടി മാത്രം) എന്തുകൊണ്ട് നിയമപരമായി ഒരേ 3 ശതമാനം എന്ന ടാർഗറ്റ് രണ്ട് കൂട്ടരും (കേന്ദ്രവും സംസ്ഥാനങ്ങളും) ഫിക്സ് ചെയ്തു.

കൂടാതെ, ഞാൻ മറ്റു പല വേദികളിലും ചോദിച്ച ഒരു കാര്യം എന്താണ് ഈ 3 എന്ന നമ്പറിൻ്റെ മഹത്വം അല്ലെങ്കിൽ പാവനത്വം? എന്ത് കൊണ്ട് 2.5 ആയിക്കൂടാ…2 ആയാൽ കുറേക്കൂടി നല്ലതല്ലേ? മറു ഭാഗത്ത് 9 ആയാലോ? 8,7,6,5,4 എന്നൊക്കെ ആകാമല്ലോ?

എന്താണ് ഇതിൻ്റെ യുക്തി അല്ലെങ്കിൽ research-based അടിത്തറ. ആകെക്കൂടി ഞാൻ മനസ്സിലാക്കുന്നത് Mastricht ഉടമ്പടിയിൽ യൂറോപ്യൻ യൂണിയൻ്റെ യൂറോ കറൻസി ഇറക്കിയപ്പോൾ ആ കറൻസി മേഖലയിൽ (കറൻസിയുടെ സ്ഥിരതയ്ക്ക് വേണ്ടി) എല്ലാ രാജ്യങ്ങൾക്കും പൊതു മാനദണ്ഡങ്ങൾ വേണ്ടത് കൊണ്ട് fiscal deficit Euro currency raajyangalkkellam 3%ആയി പരിമിതപ്പെടുത്തണം എന്ന് ഉടമ്പടിയിൽ ചേർത്തു

അതുകൊണ്ട് കേന്ദ്രവും സംസ്ഥാനങ്ങളും ധന കമ്മിയുടെ കാര്യത്തിൽ comparable തന്നെ ആണ്. ധന കമ്മിയെ മാത്രം ആധാരമാക്കി എടുക്കുകയാണെങ്കിൽ കമ്മി ബഡ്ജറ്റുകൾ വഴി ടാർഗറ്റ് ചെയ്യുന്ന ധനക്കമ്മി നിലവാരം കൂടുതലായാലും ആ കമ്മി നികത്തുന്നത് നമ്മുടെ തന്നെ കറൻസിയിൽ ഉള്ള കടം കൊണ്ടാണെങ്കിൽ ഒരു പ്രശ്നവും ഇല്ല.

ഉദാഹരണം കേന്ദ്രത്തിൻ്റെ ധന കമ്മി കഴിഞ്ഞ 5 വർഷങ്ങളിൽ 9.2 വരെ പോവുകയും, ഇപ്പോഴും 4.4 എന്ന ടാർജറ്റിൽ നിൽക്കുകയും ചെയ്യുന്നു എന്നത് തന്നെ തെളിവ്. ഇത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് മാത്രവുമല്ല ഇൻഫ്രാസ്ട്രക്യൂച്ചറിന് വേണ്ടി വലിയ ചിലവ് (3 വർഷമായി ഓരോ വർഷവും10 ലക്ഷം കോടി രൂപയിൽ അധികം) നടത്താനും കേന്ദ്ര സർക്കാരിനെ സഹായിച്ചു.

വ്യക്തതയ്ക്ക് വേണ്ടി ഇത്രയും പറഞ്ഞു എന്ന് മാത്രം. എൻ്റെ ധാരണയിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുവാൻ തയ്യാറാണ്. എൻ്റെയോ ആരുടെയോ വാക്കുകൾ ഇമ്മാതിരി കാര്യങ്ങളിൽ അന്തിമമാണെന്ന് വിശ്വാസവും എനിക്കില്ല. മറ്റു വ്യക്തിപരമായ എന്തെങ്കിലും പരാമർശം ഞാൻ ശ്രദ്ധിക്കാറില്ല, നടത്താറും ഇല്ല. ഫേസ്ബുക്ക് പോലത്തെ സോഷ്യൽ മീഡിയയിൽ ഞാൻ ഇല്ലാത്തത് കൊണ്ട് ഒരു സുഹൃത്തിനോട് ഇത് പോസ്റ്റ് ചെയ്യുവാൻ റിക്വസ്റ്റ് ചെയ്തു.

സാധാരണ ജനങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിൽ കുറേ വർഷങ്ങളായി നമ്മുടെ ഇടയിൽ “കേരളം കടക്കെണിയിൽ” “പിച്ചചട്ടി എടുത്ത് സംസ്ഥാനം”, ഓരോ ജനിച്ച് വീഴുന്ന കുഞ്ഞിൻ്റെയും തലയിൽ 2 ലക്ഷം രൂപ കടം” എന്നൊക്കെയുള്ള മാധ്യമ തലക്കെട്ടുകൾ ചർച്ചകൾ ഒക്കെ ഉണ്ടാക്കുന്ന ഭയം, ഭീതി അസ്ഥാനത്താണ് എന്ന് ജനം അറിയണം.

നമ്മുടെ കടം 5 ലക്ഷം കോടി എന്ന് മാത്രം കേട്ടാൽ (അതിൻ്റെ പൂർണമായ അർത്ഥത്തിലും പശ്ചാത്തലത്തിലും മനസ്സിലാക്കാതെ) ജനം ഞെട്ടും. അത് കൊണ്ട് ഇതേ ചർച്ചയിൽ ഞാൻ പറഞ്ഞു കേന്ദ്രത്തിൻ്റെ കടം 214 ലക്ഷം കോടിയാണെന്ന് (ബഡ്ജറ്റ് 26-27).

പൊതു കടത്തിനെ കുറിച്ചുള്ള അമിത ആശങ്ക ശരിയല്ല. എൻ്റെ കാഴ്ചപ്പാടിൽ കേന്ദ്രത്തിൻ്റെ 214 ആയാലും കേരളത്തിൻ്റെ 5 ആയാലും ആ സംഖ്യ കേട്ട് ഞെട്ടണ്ട ആരും. ഇതൊക്കെ നമുക്ക് മാനേജ് ചെയ്യാൻ പറ്റും. ലക്ഷം കോടിയിൽ എത്ര പൂജ്യം ഉണ്ടെന്ന് പോലും അറിയാത്ത നമ്മുടെ പൗര സഹോദരരെ തെറ്റിദ്ധരിപ്പിക്കരുത് നമ്മൾ. പേടി വേണ്ട. കേരളവും കേന്ദ്രവും ഒക്കെ പൊതുവേ നല്ല സ്ഥിതിയിൽ തന്നെ.

തീർച്ചയായും കേരളം മെച്ചപ്പെടേണ്ട എത്രയോ മേഖലകൾ ഉണ്ട്. തിരുത്തൽ കൊണ്ട് വരേണ്ട എത്രയോ കാര്യങ്ങൾ കേരളത്തിൽ ഉണ്ട്. സംസ്ഥാനത്തെ അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കുക, സാധിക്കുന്ന മേഖലകളിൽ അനാവശ്യ ചിലവുകൾ പൂർണമായും ഒഴിവാക്കുക, സബ്സിഡി കൊടുക്കുന്നത് അർഹരായവർക്ക് മാത്രം ആക്കുക, കൊടുക്കാൻ കഴിവുള്ളവരുടെ കയ്യിൽ നിന്നും സർകാർ സേവനങ്ങൾക്ക് അധികം ഈടാക്കുക, GST സമാഹരണം കൂടതൽ കാര്യക്ഷമമാക്കി വർധിപ്പിക്കുക എന്ന എത്രയോ കാര്യങ്ങൾ കേരളത്തിന് ചെയ്യുവാനുണ്ട് എന്നും അംഗീകരിക്കുന്നു.

എസ് ആദികേശവൻ

എസ് ആദികേശവൻ

സാമ്പത്തിക വിദഗ്ധൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *