Tag: Nocap

HomeNocap

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഫിദല്‍ കാസ്‌ട്രോയുടെ നിലപാടുകള്‍ ഏറ്റവും ശ്രദ്ധേയമായത് പലസ്തീന്‍ വിഷയത്തിലായിരുന്നു. പലസ്തീന്‍ ജനതയുടെ മോചനത്തിനായി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഫിദല്‍ അറബ് ഭരണാധികാരികളോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പലസ്തീന്‍ ജനത നേരിടുന്ന ഇസ്രായേല്‍ അക്രമങ്ങളെയും അവയ്ക്ക് അമേരിക്ക നല്‍കുന്ന ഒത്താശകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവിധ അന്തരാഷ്ട്ര വേദികളില്‍ ഫിദല്‍ സ്വതന്ത്ര പലസ്തീനായി ശബ്ദമുയര്‍ത്തി. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്തും ഫിദലും തമ്മില്‍ നിലനിന്നത് ഗാഢമായ ഒരു സൗഹൃദ ബന്ധമായിരുന്നു. പലസ്തീന്‍ ജനത …

യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ നവഫാസിസത്തിനെതിരെയുള്ള ഇടതുപക്ഷത്തിൻ്റെ മുന്നേറ്റത്തെയും കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോഴും ഇസ്ലാമിസ്റ്റുകളാണ് പ്രതിഷേധത്തിനു പിന്നിലെന്ന നരേഷന്‍ സൃഷ്ടിക്കാൻ ട്രംപും മക്രോണും പ്രൊപ്പഗാണ്ട നടത്തുന്നുണ്ട്. ഇന്ത്യയിലും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്ന സമരം 40 വര്‍ഷമായി അടിച്ചേൽപ്പിക്കപ്പെട്ട നവലിബറലിസത്തിനും തീവ്രവലതുപക്ഷത്തിനുമെതിരായ സാര്‍വദേശീയ പ്രതിരോധങ്ങളുടെ ഭാഗമായി തന്നെ വായിക്കപ്പെടണം.

1979ല്‍ യു.എന്‍ പൊതുസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. വികസ്വര രാജ്യങ്ങളുടെ ദാരിദ്ര്യത്തിന് കാരണം അവരുടെ കഴിവുകേടല്ല, മറിച്ച് മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണമാണെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. ആയുധ മത്സരത്തിന് ചെലവഴിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം ലോകത്തിലെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ഐക്യരാഷ്ട്രസഭയിലെ ഇടപെടലുകളിലൂടെയും ഫിദല്‍ കാസ്‌ട്രോ ലോകരാഷ്ട്രീയത്തിൻ്റെ ഗതിമാറ്റിമറിച്ചു. ലളിതമായ ജീവിതശൈലിയിലൂടെയും സന്ധിയില്ലാത്ത നിലപാടുകളിലൂടെയും അദ്ദേഹം വികസ്വര ലോകത്തിൻ്റെ എക്കാലത്തെയും വലിയ ശബ്ദമായി മാറി – ക്യൂബന്‍ വിപ്ലവകാരി …

രാജ്യത്തെ ആഭ്യന്തരമായി ശിഥിലീകരിക്കാനുള്ള നീക്കങ്ങളോരോന്നും ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ഫിദല്‍ കാസ്‌ട്രോയെ വധിക്കാനുള്ള ഗൂഢാലോചനകളും മറ്റൊരു ഭാഗത്ത് അമേരിക്ക നടത്തിക്കൊണ്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ നടത്തിയ വധശ്രമങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു. പക്ഷെ ഒന്നും ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു മനുഷ്യനെ വധിക്കാനായി ഇത്രയധികം പരിശ്രമങ്ങള്‍ നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വിധം നാണം കെട്ട മാര്‍ഗങ്ങള്‍ പോലും അമേരിക്ക ഇതിനായി ആസൂത്രണം ചെയ്തു. നിരന്തരമായി ചുരുട്ട് വലിച്ചിരുന്ന …

1955ൽ ആണ് ഫിദല്‍ കാസ്‌ട്രോയും ഏണെസ്റ്റോ ചെഗുവേരയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യൂബന്‍ ഭരണാധികാരി ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ച് സ്വയം നാടുകടത്തപ്പെട്ട് മെക്‌സിക്കോയില്‍ എത്തിയതായിരുന്നു ഫിദല്‍. അക്കാലത്ത് അര്‍ജൻ്റീനയില്‍ നിന്നുള്ള ഒരു യുവ ഡോക്ടര്‍, ലാറ്റിനമേരിക്കയിലുടനീളം താന്‍ കണ്ട, മനുഷ്യരിലെ ദാരിദ്ര്യവും ഭരണകൂടത്തിൻ്റെയും ജന്മിത്വത്തിൻ്റെയും ചൂഷണവും നല്‍കിയ അസ്വസ്ഥതകളുമായി അലഞ്ഞു തിരിയുകയായിരുന്നു. ഫിദലിൻ്റെ ഇളയ സഹോദരന്‍ റൗള്‍ കാസ്‌ട്രോയായിരുന്നു ഉള്ളില്‍ വിപ്ലവ ബോധത്തിൻ്റെ അഗ്‌നിസ്ഫുലിംഗങ്ങള്‍ ഉറങ്ങുന്ന ഈ രണ്ട് മനുഷ്യരെ കൂട്ടിമുട്ടിച്ചത്. ചരിത്രപരമായ ഒരു ദൗത്യമായിരുന്നു …

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചു. ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് ലോകത്തിലെ വന്‍ശക്തികളെ പോലും തങ്ങളുടെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ഈ പ്രതിസന്ധി തെളിയിച്ചു. ഈ സംഭവത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ സ്വഭാവം തന്നെ മാറി. ഇരുരാജ്യങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും ആണവായുധ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി. ക്യൂബയാകട്ടെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായി മാറി – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ ഏഴാം ഭാഗം

പ്ലായ ജിറോണ്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ വിപ്ലവത്തിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്രമണത്തിലെ വിജയത്തിന് ശേഷം ഈ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായി. അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ഈ തിരിച്ചടിയോടെ അമേരിക്കയുടെ പ്രതികാരവാഞ്ച പതിന്മടങ്ങ് ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ക്യൂബന്‍ ജനതയുടെ മനോവീര്യത്തെ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ക്യൂബന്‍ ദേശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്ലായ ജിറോണ്‍ സംഭവം – ക്യൂബന്‍ …

സോഷ്യലിസ്റ്റ് ക്യൂബയുടെ നിര്‍മ്മിതി വിഭാവനം ചെയ്യപ്പെട്ടത് കേവലം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്. അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി എന്നിവയില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു.- ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ അഞ്ചാം ഭാഗം

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ …

മതേതരചേരിയിലുള്ള മുഴുവൻ മനുഷ്യരെയും ആശങ്കപ്പെടുത്തുന്നതാണ് ഹിന്ദുത്വ ഇന്ത്യയിലെ അക്രമണോത്സുകത. തങ്ങൾക്ക് വെറുപ്പുള്ള സകലമനുഷ്യരുടേയും സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ ഒരു വ്യാഴവട്ട കാലമാണ് കടന്നു പോയത്. മദ്രസ്സാ നിയന്ത്രണം, ഹിജാബ് നിരോധനം, മുസ്ലീം വിവാഹമോചനത്തിനുള്ള ജയിൽ ശിക്ഷ തുടങ്ങി ഏകപക്ഷീയമായ നിയമങ്ങളാണ് അടിച്ചേൽപ്പിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാൽ കേരളത്തിലെ അവസ്ഥ പൊതു ഇന്ത്യനവസ്ഥയിൽ നിന്ന് വിഭിന്നമാണ്‌. എന്നാൽ നാളെ കേരളത്തിലും ഇതു സംഭവിക്കാൻ സാധ്യതയേറെയെന്ന് വിശ്വസിക്കാൻ ഏത് ന്യൂനപക്ഷ മത വിശ്വാസിക്കും കാരണങ്ങളേറെയുണ്ട്. അവിടെയാണ് ലീഗ് അണികളെ …

Join Us on
Whatsapp

get latest updates