Category: Politics

HomePolitics

സ്വാഭാവിക ജനകീയ ഉയിർത്തെഴുന്നേൽപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ലെനിൻ ഉപയോഗിച്ച “school of war” എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് CJPയും സൃഷ്ടിച്ചത്. സംഘടിക്കാനും, പൊതുസ്ഥലം കൈവശപ്പെടുത്താനും, ഭരണകൂടത്തെ അതിൻ്റെ പരാജയങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിക്കാനും വലിയൊരു ജനവിഭാഗം ആദ്യമായി പഠിക്കുന്ന രാഷ്ട്രീയാനുഭവം. ആ പാഠം ഒരു ആവശ്യത്തിൻ്റെ വിജയംകൊണ്ട് അവസാനിച്ചുപോകുന്നുമില്ല.

നിലവിലെ വൈദ്യുതി പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവും ഉയർന്ന നിരക്കും കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വലിയ നിലയിൽ ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ തനത് വരുമാനത്തെ വർദ്ധിപ്പിക്കാൻ ഇവ വലിയ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം പൂർണ്ണമായി നിശ്ചലമാകാൻ സാധ്യതയുണ്ട്.

ഈ വർഷം രാജ്യത്തുണ്ടായ NEET പേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ (CBSE) മാർക്കിംഗ് ക്രമക്കേടുകൾക്കും എതിരെ സോനം വാങ്‌ചുക്കിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘കോക്ക്‌റോച്ച് ജനത പാർട്ടി’ (CJP) പ്രസ്ഥാനം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി മാത്രമാണ് ഈ സമരത്തിൻ്റെ പ്രധാന ആവശ്യമായി അവർ ഉയർത്തിക്കാട്ടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് വീഴ്ച വരുത്തിയ മന്ത്രി രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, ഭരണകൂടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ വിട്ടുവീഴ്ച മാത്രമാണിത്.

ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.

ഇത് വെറും മൂന്ന് സീറ്റിൻ്റെ കഥയല്ല. ഒരു ആശയം അധികാരത്തിലേക്ക് കയറിവരുന്നതിൻ്റെ കഥയാണ്. ന്യൂയോർക്ക് നഗരത്തിൻ്റെ രാഷ്ട്രീയം പതിറ്റാണ്ടുകളായി നിയന്ത്രിച്ചത് റിയൽ എസ്റ്റേറ്റും വാൾസ്ട്രീറ്റും പഴയ രാഷ്ട്രീയ ക്ലബ്ബുകളുമായിരുന്നു. ആ ഓർഡറിനെയാണ് മംദാനിയും സംഘവും ഇപ്പോൾ തകർത്തത്. ഒരു ടീമിനെ ഒരുമിച്ചുകൂട്ടി, വ്യക്തമായ ഒരു അജണ്ട മുന്നോട്ടുവെച്ച്, സ്ഥാപിത ശക്തികളെയും അവരുടെ ഏറ്റവും വലിയ പണസ്രോതസ്സിനെയും അവർ തോൽപ്പിച്ചു – അരുന്ധതി ബി എഴുതുന്നു

മാർക്സ് ഗഹനവും ആലങ്കാരികവുമായി എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചാൽ മനസ്സിലാകാത്തവർ ആവശ്യാനുസരണം ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചരണങ്ങൾ നടത്തുന്നത് ചരിത്രത്തിൽ ഇതാദ്യത്തെ സംഭവവുമല്ല. പക്ഷെ മീഡിയവൺ എന്തിനാണ് ഇപ്പോൾ ആ പണി എടുക്കുന്നത് ? – അഖിൽ ടി എഴുതുന്നു

മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ് – എം എസ് ഷൈജു എഴുതുന്നു

സാധാരണ ജനങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിൽ കുറേ വർഷങ്ങളായി നമ്മുടെ ഇടയിൽ “കേരളം കടക്കെണിയിൽ” “പിച്ചചട്ടി എടുത്ത് സംസ്ഥാനം”, ഓരോ ജനിച്ച് വീഴുന്ന കുഞ്ഞിൻ്റെയും തലയിൽ 2 ലക്ഷം രൂപ കടം” എന്നൊക്കെയുള്ള മാധ്യമ തലക്കെട്ടുകൾ ചർച്ചകൾ ഒക്കെ ഉണ്ടാക്കുന്ന ഭയം, ഭീതി അസ്ഥാനത്താണ് എന്ന് ജനം അറിയണം – എസ് ആദികേശവൻ എഴുതുന്നു

ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു

ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Join Us on
Whatsapp

get latest updates