ഫിദല്‍ കാസ്‌ട്രോ ഒരിക്കലും കേരളം സന്ദര്‍ശിച്ചിട്ടില്ല. എന്നിട്ടും ആയിരക്കണക്കിന് കാതം അകലെയുള്ള ഈ മനുഷ്യന്‍ അയാള്‍ കണ്ടിട്ടും കേട്ടിട്ടില്ലാത്ത ഒരു ലോകത്തിന് എങ്ങനെ ഇത്രമേല്‍ പ്രിയപ്പെട്ടവനാകുന്നു എന്നതിന്റെ ഒരു നിദര്‍ശനമാണ് കേരളം. ഇടതു പക്ഷ രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ അനേകം മനുഷ്യരുടെ സ്വീകരണ മുറിയിലെ ഒരംഗമായി ഫിദല്‍ കാസ്‌ട്രോ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്രമേല്‍ മലയാളിയുടെ പ്രിയപ്പെട്ടവനായി അദ്ദേഹം മാറിയത് ആകാരഭംഗി കൊണ്ടോ അധികാരത്തിന്റെ ശക്തി കൊണ്ടോ ഒന്നുമായിരുന്നില്ല. ആശയങ്ങളുടെ കരുത്ത് കൊണ്ടാണത് സംഭവിച്ചത്. ഒരു ജനതയ്ക്ക് എങ്ങനെ സ്വന്തം …










