ഈ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണ്, പെട്ടത് ഇസ്രായേലാണ്

ഖത്തർ ഗ്യാസ് പ്ലാൻ്റിൽ ഉണ്ടായ ആക്രമണം ഒരു സന്ദേശം മാത്രമാണ്. ഇസ്രായേലോ അമേരിക്കയോ ഇറാൻ്റെ ഊർജ മേഖലകളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ആക്രമിച്ചാൽ, ഗൾഫ് മേഖലയിലെ ഊർജ സൗകര്യങ്ങളെ ഇറാൻ തകർക്കും എന്നതാണ് ആ മെസേജ്. And Iran carried out this attack after Israel bombed South Pars. This spooked Trump, which you can see in his response.

യുദ്ധം ആരംഭിച്ചത് ഇറാൻ അല്ല. ഇത്തരമൊരു യുദ്ധം ഒഴിവാക്കാൻ ഇറാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തത് — 2015ൽ ലോക ശക്തികളുമായി ഒരു കരാറിൽ അവർ ഒപ്പുവെച്ചിരുന്നു, അത് ട്രംപാണ് തകർത്തത്.

പുതിയ ചർച്ചകളിൽ അമേരിക്കയുമായി ഒരു കരാർ ഉണ്ടാക്കാൻ ഇറാൻ തയ്യാറായിരുന്നു (ഒമാൻ വിദേശകാര്യ മന്ത്രി, ബ്രിട്ടൻ്റെ ദേശ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ പറയുന്നത് കേൾക്കുക). പക്ഷേ നെതന്യാഹുവിനും ട്രംപിനും വേണ്ടിയിരുന്നത് യുദ്ധം ആയിരുന്നു. അവരാണ് ഈ യുദ്ധം ആരംഭിച്ചത്.

ട്രംപും നെതന്യാഹുവും കരുതിയത് ഇത് പെട്ടെന്ന് അവസാനിക്കുമെന്നാണ്. അവിടെയാണ് അവർക്കു തെറ്റിയത്. വെസ്റ്റ് ഏഷ്യയെ അടുത്ത് പിന്തുടരുന്ന ആർക്കും അറിയുന്ന കാര്യമാണിത് — ഇറാനെതിരെ വലിയൊരു ആക്രമണം നടത്തിയാൽ അത് ഒരു പ്രാദേശിക പ്രതിസന്ധി തന്നെ ഉണ്ടാക്കും.

പക്ഷെ അതിനു മുൻപേ ഇറാൻ്റെ ഭരണകൂടം വീഴും എന്നായിരുന്നു ട്രംപിൻ്റെ കണക്കുകൂട്ടൽ. അതുണ്ടായില്ല. ഇറാൻ വീണില്ല എന്ന് മാത്രമല്ല, തിരിച്ച് ആക്രമിക്കുകയും ചെയ്തു. അതാണ് ഇപ്പോൾ സംഭവിക്കുന്നത്‌.

ഇറാൻ അറബ് രാജ്യങ്ങളെ ആക്രമിക്കുന്നതിനു രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഈ രാജ്യങ്ങളിൽ അമേരിക്കൻ സൈനിക താവളങ്ങൾ ഉണ്ട്. രണ്ട്, ഈ താവളങ്ങൾ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക ഉപയോഗിക്കുന്നു. കൂടാതെ, ട്രംപിൻ്റെ ദൗർബല്യം സാമ്പത്തിക വ്യവസ്ഥയാണെന്ന് ഇറാന് അറിയാം. അതുകൊണ്ടാണ് അവർ ഹോർമുസ് കടലിടുക്ക് അടച്ചത്.

I am not saying what Iran is doing is right. But they are being bombed by the world’s most powerful country whose president said he wants to “wipe Iran out”. Iran, faced with an existential threat, is hitting back where it hurts. A lot of people ruled out Iran even before the war began. What many don’t understand is that Iran still has a lot of cards to play.

ഖത്തർ ഗ്യാസ് പ്ലാൻ്റിൽ ഉണ്ടായ ആക്രമണം ഒരു സന്ദേശം മാത്രമാണ്. ഇസ്രായേലോ അമേരിക്കയോ ഇറാൻ്റെ ഊർജ മേഖലകളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ആക്രമിച്ചാൽ, ഗൾഫ് മേഖലയിലെ ഊർജ സൗകര്യങ്ങളെ ഇറാൻ തകർക്കും എന്നതാണ് ആ മെസേജ്. And Iran carried out this attack after Israel bombed South Pars. This spooked Trump, which you can see in his response.

ഹൂത്തികൾ (അൻസർ അള്ള) ഇതുവരെ യുദ്ധത്തിൽ ചേർന്നിട്ടില്ല. ബാബ് അൽ മന്ദബ് ഇപ്പോഴും തുറന്നിരിക്കുകയാണ്. ഹോർമുസും മന്ദബും ഒരേസമയം അടച്ചാൽ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചുനോക്കൂ.

ഹോർമുസ് പിടിച്ചെടുക്കണമെങ്കിൽ അമേരിക്കയ്ക്ക് കരസേനയെ അയക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ബാബ്‌ അൽ മന്ദബ് ഹൂതികൾ അടയ്ക്കും. ഇനി കരയുദ്ധം തുടങ്ങിയാൽ പോലും ഹോർമുസ് പിടിച്ചെടുക്കാൻ പറ്റുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

Heard about Gallipoli? അതുകൊണ്ടാണ് അമേരിക്കയും ഇസ്രായേലും ഇവിടെ പെട്ടിരിക്കുകയാണ് എന്ന് പറയുന്നത്. അതുകൊണ്ടാണ് ഇറാൻ്റെ നേതാക്കളെ ഒന്നൊന്നായി വധിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത്. അതുവഴി കാമാൻഡ് സ്ട്രക്ച്ചറിൽ വിള്ളൽ വീഴ്ത്താൻ ആണ് ഇസ്രായേലിൻ്റെ ശ്രമം.

ആഗോള സാമ്പത്തിക വ്യവസ്ഥക്കും ഏഷ്യൻ സുരക്ഷയ്ക്കും മേൽ ഈ ദുരന്തം കൊണ്ടുവന്നിരിക്കുന്നതിൻ്റെ പ്രാഥമിക ഉത്തരവാദിത്തം നെതന്യാഹുവിനാണ്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ എത്ര രാജ്യങ്ങളെ ആണ് ഇസ്രായേൽ ആക്രമിച്ചിരിക്കുന്നത്.

ഇത്രയും ഡിസ്റ്റബിലൈസിംഗ് ആയ വേറെ ഏതു രാജ്യമാണുള്ളത് – അമേരിക്ക അല്ലാതെ. നിങ്ങൾ അത് കാണാതെ ഇറാൻ ആണ് ഒരേയൊരു പ്രശ്നം എന്നാണു ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതെങ്കിൽ, good luck with that.

സ്റ്റാൻലി ജോണി

സ്റ്റാൻലി ജോണി

മാധ്യമപ്രവർത്തകൻ, ദ ഹിന്ദുവിൻ്റെ ഇൻ്റർനാഷണൽ അഫയേഴ്സ് എഡിറ്റർ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *