സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് അമേരിക്കയെന്ന വാദം അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ അവര്‍ അങ്ങനെ ആയിരുന്നില്ല. സിറിയയില്‍ അങ്ങനെ ചെയ്തവരെ അവര്‍ ഒറ്റിക്കൊടുത്തു. അമേരിക്ക ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, ഇസ്രായേലും അങ്ങനെ തന്നെ. തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ നടത്താന്‍, ഒരു രാജ്യത്തെ നിയന്ത്രിക്കാന്‍, അതിന്റെ പരമാധികാരം ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും – ഇറാനിലേക്കുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കടന്നുകയറ്റം തുടങ്ങുന്നതിനും മൂന്നാഴ്ച്ച മുൻപ് ഇന്ത്യന്‍ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ വിജയ് പ്രഷാദ് ബ്രസീലിയന്‍ മാധ്യമം opera mundiക്ക് നല്‍കിയ …
ഫെമിനിസ്റ്റ് ചിന്തകയായ Silvia Federici ഗൃഹാധ്വാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. സ്ത്രീകൾ ചെയ്യുന്ന ഗൃഹാധ്വാനവും പരിചരണ ജോലികളും ക്യാപിറ്റലിസ്റ്റ് ഉത്പാദനത്തിൻ്റെ അദൃശ്യ അടിത്തറ ആണ്. ഈ പ്രവർത്തനങ്ങളില്ലാതെ തൊഴിൽ ശക്തിയുടെ പുനരുത്പാദനം സാധ്യമല്ല. അതായത്, സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ, സമൂഹത്തിൻ്റെ സാമ്പത്തിക ഘടനയെ തന്നെ നിലനിർത്തുന്ന ഒരു അടിസ്ഥാനം ആണ്.
സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുരോഗമനവും നൽകാൻ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനിലെ ഒരു സ്കൂൾ കെട്ടിടം ആക്രമിച്ചപ്പോൾ മരിച്ചു വീണത് നിരപരാധികളായ 160 (ഔദ്യോഗിക കണക്ക്) പെൺകുഞ്ഞുങ്ങളാണ്. വരും തലമുറയിൽ പോലും ഒരു പെൺകുഞ്ഞ് അവശേഷിക്കാത്ത ഒരു ഇറാനിൽ ആർക്കാണ് സ്ത്രീസ്വാതന്ത്ര്യം ? – സംഗീത് കെ എഴുതുന്നു
ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 2024 ഫെബ്രുവരി 8 ന് കേരളത്തിലെ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യദാർഢ്യവുമായി ഫാറൂഖ് അബ്ദുള്ളയുമെത്തി. കേരള പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതിയത് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. എന്നാൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 …
Politics
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.










