നാസികളുടെ നുണ പകർത്തിയെഴുതുന്ന മീഡിയ വൺ

മാർക്സ് ഗഹനവും ആലങ്കാരികവുമായി എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചാൽ മനസ്സിലാകാത്തവർ ആവശ്യാനുസരണം ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചരണങ്ങൾ നടത്തുന്നത് ചരിത്രത്തിൽ ഇതാദ്യത്തെ സംഭവവുമല്ല. പക്ഷെ മീഡിയവൺ എന്തിനാണ് ഇപ്പോൾ ആ പണി എടുക്കുന്നത് ? – അഖിൽ ടി എഴുതുന്നു

കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിക്കുന്ന മീഡിയ വൺ ചാനലിൽ അവരുടെ എഡിറ്റോറിയൽ പൊസിഷൻ വ്യക്തമാക്കുന്ന Out of Focus എന്ന പരിപാടിയിൽ എസ് എ അജിംസ് എന്ന മാധ്യമപ്രവർത്തകൻ അർദ്ധസത്യങ്ങളായ ചരിത്ര വസ്തുതകൾ നിരത്തി കാൾ മാർക്സിനെ ഒരു ജൂതവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അജിംസ്

സ്വയം ഒരു ജൂതനായിരുന്നിട്ടു പോലും കാൾ മാർക്സ് Stereotypical ജൂതവിരുദ്ധ പരാമർശങ്ങൾ On The Jewish Question (1844) എന്ന ലേഖനത്തിൽ നടത്തിയിട്ടുണ്ട് എന്നാണ് ആ മാധ്യമപ്രവർത്തകൻ്റെ വാദം. ജൂതന്മാർ മുതലാളിത്തത്തിൻ്റെ ആൾക്കാരാണെന്നും, കച്ചവടമാണവരുടെ മതമെന്നും പണമാണവരുടെ ദൈവമെന്നും മാർക്സ് എഴുതിയിട്ടുണ്ടെന്നാണ് പറയാൻ ശ്രമിക്കുന്നത്. 1930കൾ തൊട്ടു തന്നെ ജർമനിയിൽ നാസികൾ പറഞ്ഞു നടന്നിരുന്ന പലതരം നുണകളുടെ ആവർത്തനം.

എന്താണ് സത്യം? മാർക്സിൻ്റെ അച്ഛനായിരുന്ന ഹെൻ‌റിക് മാർക്സ് മാർക്സ് ഒരു Non-practicing ജൂതനും മാർക്സ് ജനിക്കുന്നതിന് മുൻപ് തന്നെ മതം മാറി പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യനിയായ ഒരാളായിരുന്നു. മാർക്സ് ജനിച്ചതും വളർന്നതും ഒരു പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യനായിട്ടാണ്.

On The Jewish Question, കാൾ മാർക്സ്

മറ്റൊന്ന്, On The Jewish Question എന്ന ലേഖനത്തിൽ ആൻ്റി സെമിറ്റിക് ആയ പരാമർങ്ങളില്ല. യൂറോപ്പിൽ ജൂത സമൂഹം നേരിട്ടിരുന്ന അപരവൽക്കരണവും വംശീയതയുമാണ് അതിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. യുക്തിവാദിയായ ജർമൻ ചിന്തകൻ ബ്രൂണോ ബോവറുടെ The Jewish Question (1843) എന്ന പുസ്തകത്തിനുള്ള പ്രതികരണമായി കാൾ മാർക്സ് എഴുതിയ ലേഖനമാണ് On The Jewish Question (1844)

കേരളത്തിലെ യുക്തിവാദികളായ നവനാസ്തിക സംഘം മുസ്ലിം മതത്തെ പ്രശ്നവൽക്കരിച്ചു കൊണ്ട് എങ്ങനെ ഇസ്ലാമോഫോബിക് നിലപാടിൽ എത്തിച്ചേർന്നുവോ അതിനു സമാനമായ രീതിയിൽ യൂറോപ്പിലെ ജൂതന്മാർക്കെതിരെ ആൻ്റി സെമിറ്റിക് നിലപാടിൽ എത്തിച്ചേർന്ന യുക്തിവാദിയായിരുന്നു ബ്രൂണോ ബോവർ.

ബ്രൂണോ ബോവർ

യൂറോപ്പിൽ ജീവിക്കുന്ന ജൂതന്മാർ അവരുടെ മതപരമായ സങ്കുചിത ബോധത്തെ ഉപേക്ഷിക്കാതെ രാഷ്ട്രീയ വിമോചനം നേടാൻ അർഹരല്ല എന്നതായിരുന്നു ബോവറുടെ നിലപാട്. എന്നാൽ അതിന് മറുപടിയായി എഴുതിയ On The Jewish Questionൽ മാർക്സ് പറയുന്നത് മനുഷ്യൻ്റെ മതപരമായ നിലനില്പിനെ സാമൂഹിക ഘടനയിൽ നിന്ന് വേർപ്പെടുത്തി കാണാനാകില്ലെന്നാണ്

ജൂതന്മാരുടെ രാഷ്ട്രീയ മോചനത്തിന് അവരുടെ മതപരമായ സങ്കുചിതത്വം അവസാനിപ്പിക്കിക്കണം എന്നാലേ പൊതുസമൂഹം അവരെ ആക്സെപ്റ്റ് ചെയ്യുകയുള്ളൂ, അങ്ങനെ മാത്രമേ അവർക്ക് സെക്കുലർ അവകാശങ്ങൾ കിട്ടുകയുള്ളു എന്നൊക്കെയാണ് ബോവർ The Jewish Questionൽ ഉന്നയിക്കുന്നത്

മാർക്‌സാകട്ടെ രാഷ്ട്രീയ മോചനം എന്നത് മനുഷ്യ മോചനത്തിൽ നിന്ന് അന്യമല്ല, ആയതിനാൽ കേവലം സാമൂഹികമായ ഒരു തരം ഒത്തുതീർപ്പല്ല ജൂതരായി പിറന്ന മനുഷ്യർക്ക് സമഗ്രമായൊരു സാമൂഹിക മോചനം അവകാശപ്പെട്ടതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഇനി അജിംസ് ചൂണ്ടികാട്ടുന്ന പ്രസ്തുത ഭാഗത്തിൽ എന്താണ് മാർക്സ് ശരിക്കും എഴുതിയിട്ടുള്ളത് ?
” Let us consider the actual, worldly Jew – not the Sabbath Jew, but the everyday Jew. What is the secular basis of Judaism ? Practical need, self-interest. What is the worldly religion of the Jew? Huckstering. What is his worldly God? Money…”

മുതലാളിത്ത ലോകക്രമവുമായി ഇഴുകി ചേർന്ന യൂറോപ്പിലെ ജൂതന്മാർ സാബത്ത് അനുഷ്ഠിച്ചിരുന്ന ഗോത്ര മത ബോധ്യങ്ങളിൽ നിന്നും മോചിതരായി എന്നും പ്രായോഗിക കാരണങ്ങളാൽ സെകുലറായി എന്നുമാണ് മാർക്സ് എഴുതുന്നത്. അവരുടെ നിത്യജീവിതം കച്ചവട നടത്തുന്നതിലാകുമ്പോൾ ഗോത്ര ദൈവ വിശ്വാസത്തിനേക്കാൾ വലുത് പണം ആയി എന്നുമാണ് മാർക്സ് പറയുന്നത്.

കാൾ മാർക്സ്

യൂറോപ്പിൽ മുതലാളിത്തം വളർന്നപ്പോൾ ജൂതർക്കും അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായെന്നും മതപരമായി പിന്തിരിപ്പനായ ജൂതൻ കച്ചവടത്തിനും സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും സാഹോദര്യത്തോടെയും സഹവർത്തിത്തതോടെയും പെരുമാറാനും പഠിച്ചു അങ്ങനെ പിന്തിരിപ്പനായ ജൂതൻ ഒരു പ്രായോഗിക ക്രിസ്ത്യാനിയായി മാറി (The practical Jewish spirit has become the practical spirit of the Christian. The Jews have emancipated themselves insofar as the Christians have become the Jews)

എന്നാൽ യുറോപ്പിലെ ഭൂരിപക്ഷവും ഭരണവർഗവുമായ ക്രിസ്ത്യാനികൾ നേരെ തിരിച്ച് മതപരമായി സാഹോദര്യം വിളമ്പുകയും പ്രായോഗികമായി ഒരു പിന്തിരിപ്പൻ ജൂതനെ പോലെയാകുകയും ചെയ്യുന്നു എന്നുമാണ് മതത്തെയും മുതലാളിത്ത സമൂഹത്തെയും പരിഹസിച്ചു കൊണ്ട് മാർക്സ് എഴുതിയത്. ജൂതപ്രശ്നം ഒരു മതവംശീയപ്രശ്നമല്ലെന്നും ഒരു രാഷ്ട്രീയ പ്രശ്നമാണെന്നുമുള്ള ശരിയായ നിലപാടായിരുന്നു അത്.

മാർക്സ് ഗഹനവും ആലങ്കാരികവുമായി എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചാൽ മനസ്സിലാകാത്തവർ ആവശ്യാനുസരണം ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചരണങ്ങൾ നടത്തുന്നത് ചരിത്രത്തിൽ ഇതാദ്യത്തെ സംഭവവുമല്ല. പക്ഷെ മീഡിയവൺ എന്തിനാണ് ഇപ്പോൾ ആ പണി എടുക്കുന്നത് ? ചരിത്രത്തെ മുൻനിർത്തി ഒരു സംവാദമാണോ ഉദ്ദേശിക്കുന്നത് ? അങ്ങനെയെങ്കിൽ അതൊരു നല്ല തടുക്കമാണ്. നമുക്ക് എല്ലാത്തരം ഐഡിയോളജിയേയും വിശകലനം ചെയ്യാം.

മൗലാനാ മൗദൂദി

ഉദാഹരണത്തിന് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമായ അബുൽ അ‌അ്‌ലാ മൗദൂദി ജൂതന്മാരെക്കുറിച്ച് എന്താണ് പറഞ്ഞത് മുസ്ലിങ്ങളിലെ പല വിഭാഗങ്ങൾ, സ്ത്രീകൾ, ഹിന്ദുക്കൾ, ദളിത്, ക്രിസ്ത്യാനികൾ, വിശ്വാസികളല്ലാത്തവർ, സ്വവർഗ്ഗാനുരാഗികൾ എന്നിങ്ങനെ ഓരോ വിഭാഗത്തെ പറ്റിയും മൗലാനാ മൗദൂദിയുടെ അഭിപ്രായം എന്താണ് ? മാർക്സിൻ്റെ അഭിപ്രായം എന്താണ് ? കമ്യൂണിസ്റ്റുകാരുടെ അഭിപ്രായം എന്താണ് ? എന്ന് മാറി മാറി ചർച്ച ചെയ്യുന്നത് ഒരു നവ്യാനുഭവം ആയിരിക്കും.

അഖിൽ ടി

അഖിൽ ടി

സബ് എഡിറ്റർ, NOCAP

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *