പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ …

