ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു

ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ

21-ആം നൂറ്റാണ്ടിൽ എ.ഐയും ഡിജിറ്റൽ ക്യാപിറ്റലിസവും ആ 8-8-8 സമവാക്യത്തെ കീഴ്മേൽ മറിക്കുകയാണ്. 24×7 അൽഗോരിതം നിർദ്ദേശിക്കുന്ന ലോകത്ത്, ‘ഒരു ദിവസം 8 മണിക്കൂർ ജോലി’ എന്ന ആശയം ഒരു ഓർമ്മ മാത്രമായി ചുരുങ്ങുകയാണ്. ഇൻഡസ്ട്രിയൽ ക്യാപിറ്റലിസം ഡിജിറ്റൽ ക്യാപിറ്റലിസത്തിന് വഴിമാറുന്ന ഈ കാലത്ത്, ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ തൊഴിൽ രംഗത്ത അവകാശ സംരക്ഷണത്തിനുള്ള ഉപാധിയാണ്, അതിലുപരി ഒരു ചരിത്ര ആവശ്യകതയാണ്

Politics

തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.