Tag: Socialism

HomeSocialism

പ്ലായ ജിറോണ്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ വിപ്ലവത്തിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്രമണത്തിലെ വിജയത്തിന് ശേഷം ഈ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായി. അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ഈ തിരിച്ചടിയോടെ അമേരിക്കയുടെ പ്രതികാരവാഞ്ച പതിന്മടങ്ങ് ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ക്യൂബന്‍ ജനതയുടെ മനോവീര്യത്തെ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ക്യൂബന്‍ ദേശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്ലായ ജിറോണ്‍ സംഭവം – ക്യൂബന്‍ …

സോഷ്യലിസ്റ്റ് ക്യൂബയുടെ നിര്‍മ്മിതി വിഭാവനം ചെയ്യപ്പെട്ടത് കേവലം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്. അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി എന്നിവയില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു.- ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ അഞ്ചാം ഭാഗം

മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ അന്നാട്ടുകാരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരുകൾ നിലവിൽ വരുന്നത് സാമ്രാജ്യത്വത്തിന് ദോഷകരമാണ്. അത്തരം സർക്കാരുകൾ എവിടെ നിലവിൽ വന്നാലും അവയെ അട്ടിമറിക്കാൻ യു.എസ്. ശ്രമിക്കും. ഇറാനിൽ 1953-ലും ഗ്വാട്ടിമാലയിൽ 1954-ലും ചിലിയിൽ 1973-ൽ സംഭവിച്ചതും അതാണ്. അതാണിപ്പോൾ വെനസ്വേലയിലും സംഭവിച്ചിരിക്കുന്നത് – സുബിൻ ഡെന്നീസ് എഴുതുന്നു.

മുപ്പത്തിയേഴാമത്തെ വയസില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സങ്കാരയെന്ന വിപ്ലവത്തിൻ്റെ, ആ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവരുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിൻ്റെയും സ്ത്രീവിമോചനത്തിൻ്റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിൻ്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിൻ്റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായി മാറിത്തീരും – സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തെ മുൻനിർത്തി തോമസ് സങ്കാരയുടെ സ്ത്രീപക്ഷ …

Join Us on
Whatsapp

get latest updates