Tag: History

HomeHistory

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചു. ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് ലോകത്തിലെ വന്‍ശക്തികളെ പോലും തങ്ങളുടെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ഈ പ്രതിസന്ധി തെളിയിച്ചു. ഈ സംഭവത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ സ്വഭാവം തന്നെ മാറി. ഇരുരാജ്യങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും ആണവായുധ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി. ക്യൂബയാകട്ടെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായി മാറി – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ ഏഴാം ഭാഗം

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ …

മതേതരചേരിയിലുള്ള മുഴുവൻ മനുഷ്യരെയും ആശങ്കപ്പെടുത്തുന്നതാണ് ഹിന്ദുത്വ ഇന്ത്യയിലെ അക്രമണോത്സുകത. തങ്ങൾക്ക് വെറുപ്പുള്ള സകലമനുഷ്യരുടേയും സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ ഒരു വ്യാഴവട്ട കാലമാണ് കടന്നു പോയത്. മദ്രസ്സാ നിയന്ത്രണം, ഹിജാബ് നിരോധനം, മുസ്ലീം വിവാഹമോചനത്തിനുള്ള ജയിൽ ശിക്ഷ തുടങ്ങി ഏകപക്ഷീയമായ നിയമങ്ങളാണ് അടിച്ചേൽപ്പിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാൽ കേരളത്തിലെ അവസ്ഥ പൊതു ഇന്ത്യനവസ്ഥയിൽ നിന്ന് വിഭിന്നമാണ്‌. എന്നാൽ നാളെ കേരളത്തിലും ഇതു സംഭവിക്കാൻ സാധ്യതയേറെയെന്ന് വിശ്വസിക്കാൻ ഏത് ന്യൂനപക്ഷ മത വിശ്വാസിക്കും കാരണങ്ങളേറെയുണ്ട്. അവിടെയാണ് ലീഗ് അണികളെ …

ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാര്‍ത്ഥതയും ചെ ഗുവേരയെ ആകര്‍ഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഉറപ്പിച്ചത് ചെഗുവേരയായിരുന്നു. മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത ചൂഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കി മാറ്റി.

മൊണ്‍കാഡാ ബാരക്, സാൻ്റിയാഗോ ഡി ക്യൂബയിലെ രണ്ടാമത്തെ വലിയ സൈനിക ക്യാമ്പായിരുന്നു. അതിനെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാനും, തുടര്‍ന്ന് ജനങ്ങളെ പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ ഒരു വിപ്ലവത്തിന് തിരികൊളുത്താനുമായിരുന്നു ഫിദലിൻ്റെയും അനുയായികളുടെയും പദ്ധതി. ഏകദേശം 135ഓളം വിപ്ലവകാരികള്‍ ഈ ധീരമായ ദൗത്യത്തില്‍ പങ്കെടുത്തു. എന്നാല്‍, കര്‍ശനമായ സൈനിക സുരക്ഷയും അപ്രതീക്ഷിതമായ ചില തടസ്സങ്ങളും കാരണം ആക്രമണം പരാജയപ്പെട്ടു. സൈനിക ശക്തിയില്‍ ഏറെ മുന്നിലായിരുന്ന ബാറ്റിസ്റ്റയുടെ സൈന്യത്തിൻ്റെ പ്രതിരോധത്തിന് മുന്നില്‍ വിപ്ലവകാരികള്‍ക്ക് പിന്തിരിയേണ്ടി വന്നു – ക്യൂബൻ വിപ്ലവകാരി ഫിദൽ …

​”ഫിദലിൻ്റെ സ്കൂൾ വിദ്യാഭ്യാസകാലം തികച്ചും സംഭവ ബഹുലമായിരുന്നു. വിശ്രമമില്ലാത്ത ഊർജ്ജവും എന്തിലും ഒന്നാമനാകാനുള്ള വാശിയുമായിരുന്നു കുട്ടിയായ ഫിദലിൻ്റെ മുഖമുദ്ര. പുസ്തകപ്പുഴുവായ കായിക താരമെന്നാണ് ഫിദലിനെ സ്കൂളിൽ വിളിച്ചിരുന്നത്. കാരണം, ​പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയായിരുന്നു ഫിദൽ. അക്കാദമിക കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിച്ചുതീർക്കുമായിരുന്നു. പ്രത്യേകിച്ച്, ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയായ ഹോസെ മാർട്ടിയുടെ കൃതികളും ആശയങ്ങളും ഇളം പ്രായത്തിൽ തന്നെ ഫിദലിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു” – ക്യൂബൻ വിപ്ലവകാരി …

ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.

മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ് – എം എസ് ഷൈജു എഴുതുന്നു

ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ

Join Us on
Whatsapp

get latest updates