ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ അവർ ഇടപെടുന്നു. ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. മറ്റ് മിഡിൽ ഈസ്റ്റ് …

ഈ പ്രശ്നം ഉണ്ടാക്കിയത് ഹമാസ് അല്ല. നാളെ ഹമാസ് ഇല്ലാതായാലും ഈ പ്രശ്‍നം തീരില്ല. ഇസ്രായേൽ എന്ന ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തീഡ്, വംശീയ ഭരണകൂടം ഇല്ലാതാകണം. എല്ലാ പൗരന്മാർക്കും തുല്യ അവകാശമുള്ള ജനാധിപത്യ രാജ്യമാകണം. ഇല്ലെങ്കിൽ വീടും നാടും നഷ്ടപ്പെട്ട അവസാനത്തെ പലസ്തീനിയും ജീവിച്ചിരിക്കുന്നത് വരെ സയണിസ്റ്റുകൾ ആക്രമണം തുടർന്നുകൊണ്ടിരിക്കും – സജി മാർക്കോസ് എഴുതുന്നു

കെ പി ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നു. മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സുശീല കർക്കിയെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുന്നു. ഫെയ്സബുക്കും വാട്ട്സാപ്പും നിരോധിച്ചതിൻ്റെ പേരിൽ തുടങ്ങിയ ഒരു പ്രക്ഷോഭം പക്ഷേ വിപ്ലവമായി മാറിയത് എങ്ങനെയാണ് ? അതൊരു ഭരണകൂടത്തെ അട്ടിമറിച്ചത് എങ്ങനെയാണ് ? അല്ലെങ്കിൽ അതുമാത്രമായിരുന്നോ ഈ ജെൻ സി വിപ്ലവത്തിൻ്റെ കാരണങ്ങൾ ? കഴിഞ്ഞ കുറേ കാലമായുള്ള നേപ്പാളിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലാണ് അതിനുള്ള …

സ്വവർഗാനുരാഗത്തെ പലമട്ടിൽ ആവിഷ്കരിച്ച സിനിമകൾ മലയാളത്തിലുൾപ്പടെ ഉണ്ടായിട്ടുണ്ടെങ്കിലും, ആ ബന്ധങ്ങളെയെല്ലാം ദുരന്ത പര്യവസായിയായിട്ടാണ് സിനിമകൾ ചിത്രീകരിച്ചുകാണുന്നത്. കാലത്തോടും വ്യവസ്ഥയോടുമുള്ള പ്രതികരണമായും പ്രതികാരമായുമെല്ലാം അത്തരം സിനിമകൾ വായിക്കപ്പെട്ടിട്ടുമുണ്ട്. മലയാളത്തിൽ പദ്മരാജൻ്റെ ദേശാടനക്കിളി കരയാറില്ല മുതൽ ഇംഗ്ലീഷിൽ ബ്രിട്ടീഷ് ഡയറക്ടർ ഫ്രാൻസിസ് ലീയുടെ അമ്മോനൈറ്റ് വരെയുള്ള സിനിമകൾ സ്വവർഗ ബന്ധത്തെ അതിൻ്റെ എല്ലാ ഭംഗിയോടെയും അവതരിപ്പിച്ചിട്ടുണ്ട്. അത്തരം അഞ്ച് സിനിമകൾ കണ്ടെടുത്തെഴുതുന്നു സ്വാതി ലക്ഷ്മി വിക്രം.

Politics

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.