വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങൾക്കും നവലിബറിലസത്തെ ഒരു കാരണമായി കാണാൻ അതിന്റെ ഏറ്റവും ശക്തരായ വിമർശകർ പോലും കൂട്ടാക്കുന്നില്ല എന്നതാണ്. വ്യക്തിജീവിതത്തെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു സമ്പദ്‌വ്യവസ്ഥ ഇതിനെല്ലാം പിന്നിലുമുണ്ടാകാം എന്ന ചിന്ത അധികമാരും പങ്കുവെച്ചില്ലെന്നത് അത്ഭുതകരമാണ്. ഈ കെട്ടകാലത്തിന്‍റെ എല്ലാ ഉത്തരവാദിത്വവും പേറേണ്ടവരാണോ ജെന്‍ സികള്‍? ജെന്‍ സിയുടെ ഉത്തരവാദിത്തങ്ങള്‍? ഇടര്‍ച്ചകള്‍, പ്രതിസന്ധികള്‍- സമഗ്രമായി അന്വേഷിക്കുന്നു അൻസിഫ് അബു, ഡോ. അഭിജിത്ത് വേണു എന്നിവര്‍.
അൻപത്തിരണ്ട് വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബംഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇന്ത്യാ ഔട്ട് മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയല്പക്കത്തു സംഭവിക്കുന്നത് ? അവഗണിക്കാനാവാത്ത ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്‍റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അന്വേഷണം. അരുന്ധതി ബി എഴുതുന്നു
മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം
ഇത്തവണയും മുണ്ടക്കൈയില്‍ മഴ വൈകിയാണ് വന്നത്, വൈകിവരുന്ന മഴ ഒന്നൊന്നര പെയ്ത്തായിരിക്കും. ഭൂമിയിലേക്ക് ഒന്ന് വീണു കിട്ടാന്‍ കാത്തു നിന്നതുപോലെ. മഴ കൂടുമ്പോള്‍ വേവലാതിപൂണ്ട് എന്റെ മക്കളെ വിളിക്കും. ‘നല്ല മഴയാണ് പേടിക്കാന്‍ ഒന്നുല്ല ടീച്ചര്‍ കിടന്നോളു’ എന്ന് പറഞ്ഞവരെയൊന്നുമിപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. ചുരല്‍മല ടൗണിലേക്കുള്ള പലരെയും വിളിച്ചിട്ട് കിട്ടുന്നില്ല. അതിനിടയില്‍ എനിക്കറിയാത്ത ഏതോ ഒരാള്‍ എന്നെ വിളിച്ചു: ‘ടീച്ചര്‍ മുണ്ടക്കൈയേയും ചൂരല്‍മലയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയിരിക്കുന്നു. മുണ്ടക്കൈ …
Politics
മാർക്സ് ഗഹനവും ആലങ്കാരികവുമായി എഴുതിവച്ചിട്ടുള്ള കാര്യങ്ങൾ വായിച്ചാൽ മനസ്സിലാകാത്തവർ ആവശ്യാനുസരണം ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചരണങ്ങൾ നടത്തുന്നത് ചരിത്രത്തിൽ ഇതാദ്യത്തെ സംഭവവുമല്ല. പക്ഷെ മീഡിയവൺ എന്തിനാണ് ഇപ്പോൾ ആ പണി എടുക്കുന്നത് ? – അഖിൽ ടി എഴുതുന്നു
ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു
ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ
എന്താണ് ഈ ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്? ഓരോ സെൻസസിനു ശേഷവും വേണം മണ്ഡലങ്ങൾ പുനർ നിർണ്ണയിക്കാൻ എന്ന ഭരണഘടനാ തത്വത്തെയാണ് ബിജെപി ആദ്യമായി ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ സംവരണം കൊണ്ട് വന്നു എന്ന കാര്യം ഉയർത്തി കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടുകൾ കഴിയുന്നത്ര പെട്ടിയിൽ ആക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്ന ആദ്യത്തെ അജണ്ട – സംഗീത് കെ എഴുതുന്നു
1943മുതൽ 1973ൽ മരിക്കുന്നത് വരെ എല്ലാ വർഷവും ഗോൾവാൾക്കർ കേരളം സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്നു, മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും – മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യുണിസ്റ്റുകാർ – വിളനിലമായ കേരളം. കോഴിക്കോട് കേന്ദ്രീകരിച്ച് ചില വർഗീയ കലാപശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തിയെങ്കിലും ഉത്തരേന്ത്യയിലേത് പോലെ വിഭജനം എളുപ്പമല്ലെന്നും തൊഴിലാളികളുടെ കൈത്തഴമ്പ് ഒരു മയവുമില്ലാത്തതാണെന്നും സംഘം തിരിച്ചറിഞ്ഞു. 1951 ജനുവരി 4ന് എൻഎസ്എസ് സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനും കോൺഗ്രസ് നേതാവായ ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് …
ഖത്തർ ഗ്യാസ് പ്ലാൻ്റിൽ ഉണ്ടായ ആക്രമണം ഒരു സന്ദേശം മാത്രമാണ്. ഇസ്രായേലോ അമേരിക്കയോ ഇറാൻ്റെ ഊർജ മേഖലകളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ആക്രമിച്ചാൽ, ഗൾഫ് മേഖലയിലെ ഊർജ സൗകര്യങ്ങളെ ഇറാൻ തകർക്കും എന്നതാണ് ആ മെസേജ്. And Iran carried out this attack after Israel bombed South Pars. This spooked Trump, which you can see in his response.
സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് അമേരിക്കയെന്ന വാദം അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ അവര്‍ അങ്ങനെ ആയിരുന്നില്ല. സിറിയയില്‍ അങ്ങനെ ചെയ്തവരെ അവര്‍ ഒറ്റിക്കൊടുത്തു. അമേരിക്ക ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, ഇസ്രായേലും അങ്ങനെ തന്നെ. തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ നടത്താന്‍, ഒരു രാജ്യത്തെ നിയന്ത്രിക്കാന്‍, അതിന്റെ പരമാധികാരം ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും – ഇറാനിലേക്കുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കടന്നുകയറ്റം തുടങ്ങുന്നതിനും മൂന്നാഴ്ച്ച മുൻപ് ഇന്ത്യന്‍ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ വിജയ് പ്രഷാദ് ബ്രസീലിയന്‍ മാധ്യമം opera mundiക്ക് നല്‍കിയ …
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.


















