നിലവിലെ വൈദ്യുതി പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവും ഉയർന്ന നിരക്കും കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വലിയ നിലയിൽ ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ തനത് വരുമാനത്തെ വർദ്ധിപ്പിക്കാൻ ഇവ വലിയ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം പൂർണ്ണമായി നിശ്ചലമാകാൻ സാധ്യതയുണ്ട്.
ഈ വർഷം രാജ്യത്തുണ്ടായ NEET പേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ (CBSE) മാർക്കിംഗ് ക്രമക്കേടുകൾക്കും എതിരെ സോനം വാങ്‌ചുക്കിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘കോക്ക്‌റോച്ച് ജനത പാർട്ടി’ (CJP) പ്രസ്ഥാനം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി മാത്രമാണ് ഈ സമരത്തിൻ്റെ പ്രധാന ആവശ്യമായി അവർ ഉയർത്തിക്കാട്ടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് വീഴ്ച വരുത്തിയ മന്ത്രി രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, ഭരണകൂടത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ വിട്ടുവീഴ്ച മാത്രമാണിത്.
മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗവും ചിത്രകാരനുമായിരുന്ന ഡീഗോ റിവേറയായിരുന്നു ഫ്രിഡയുടെ ജീവിത പങ്കാളി. 1930 മുതല്‍ 1933 വരെയുള്ള കാലയളവില്‍ ഡീഗോ റിവേറയും ഫ്രിഡ കാലോയും അമേരിക്കന്‍ ഐക്യനാടുകളിലായിരുന്നു താമസം. ഈ കാലഘട്ടം ഫ്രിഡയുടെ രാഷ്ട്രീയ ധാരണകളെ കൂടുതല്‍ അഗാധമായി പുതുക്കിപ്പണിത ഘട്ടം കൂടിയായിരുന്നു. മഹാമാന്ദ്യത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍വെച്ചുതന്നെ ഫ്രിഡ നേരിട്ടുകാണുകയും അനുഭവിക്കുകയുമായിരുന്നു.
ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.
Politics
തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.











