ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.
നീതിരഹിതമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ തുറന്നുകാട്ടാനും അതില്‍ ഇടപെടാനും മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. വാര്‍ത്താവിനിമയ രംഗത്ത് സ്ഥാപനവത്കൃതമായ കാര്‍ക്കശ്യങ്ങളില്ലാതെ വര്‍ത്തമാന കാലം അര്‍ഹിക്കുന്ന തലമുറ മാറ്റത്തിന്റെ പ്രതീകമായി നോ ക്യാപ് നിലനില്‍ക്കും
ഹൈദരലി പാടുമ്പോള്‍ ഒരരികില്‍ വിലാപശ്രുതിയുടെ നേര്‍ത്ത ഈണങ്ങള്‍ കേള്‍ക്കാം. താന്‍ അനുഭവിച്ച വേദനയുടെയും അവഗണനയുടെയും താളങ്ങള്‍കൂടി ചേര്‍ന്ന് അര്‍പ്പിക്കുന്ന ആലാപനശൈലിയായി അത് മാറുന്നു. പുരാണത്തിലെ കര്‍ണ്ണന്റെ സമര്‍പ്പണത്തോട് സാമ്യപ്പെടുന്നുണ്ട് ഹൈദരലിയുടെ ജീവിതവും സംഗീതവും. മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയാലും ഇല്ലെങ്കിലും കലയ്ക്കു മുന്നില്‍ മതിലുകളും സങ്കുചിത മതചിന്തകളും ഒരിക്കല്‍ പൊളിഞ്ഞുവീഴും എന്ന് ഹൈദരലി കാണിച്ചുതരുന്നു. ഹൈദരലി അരങ്ങൊഴിഞ്ഞ് പത്തൊമ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് തിരികൊളുത്തിയ വിപ്ലവം വിസ്മൃതിയിലാണ്ടിട്ടില്ല.
പൊതുസമൂഹത്തില്‍ നിന്നും വേര്‍പെട്ട്, ഒരു വരേണ്യ ബുദ്ധിജീവിക്കൂട്ടത്തിന്റെ ഇടയില്‍ മാത്രം നിലനില്‍ക്കേണ്ട കലയല്ല നാടകം എന്നത് അതിന്റെ ഉത്പത്തി മുതല്‍ തെളിയിക്കപ്പെട്ടതാണ്. അത് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായി അതിലും വലിയൊരു ജനക്കൂട്ടത്തെ അനുഭൂതിയിലാഴ്ത്താന്‍ കെല്‍പ്പുള്ള കലയാണ്. എന്നാല്‍ നാടകക്കാരല്ലാത്ത പൊതുസമൂഹം എന്നുമുതലാണ് നാടകങ്ങളില്‍നിന്നും അകന്നുപോയത്? എങ്ങനെയാണ് പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്‍പില്‍ നാടകം ഇങ്ങനെ അപ്രസക്തമാകുന്നത്? നാടകം നിര്‍മ്മിക്കുന്ന കൂട്ടങ്ങളും സംഘടനകളും വ്യക്തികളും ഇത്തരത്തില്‍ മാറിയ കാലത്തോട് സംവദിക്കുന്നുണ്ടോ ? നാടകത്തോടുള്ള അവഗണനയെ കുറിച്ച്, നാടകം പുലരുന്ന നാളെയെ കുറിച്ച്, …
Politics
തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.










