ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.
സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …
കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്‌കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം …
ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ – ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം.
Politics
മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം
ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ച്ചയായി സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നും N819AN രെജിസ്‌ട്രേഷന്‍ നമ്പറുള്ള ഡ്രീംലൈനര്‍ വിമാനത്തിന് ഹൈഡ്രോളിക് ലീക്കേജ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യമായല്ല അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബർ 19ന് അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം 133 പേരുടെ ജീവനെടുത്തിരുന്നു. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽപ്പെട്ട ബോയിങ് …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
നീതിരഹിതമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ തുറന്നുകാട്ടാനും അതില്‍ ഇടപെടാനും മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. വാര്‍ത്താവിനിമയ രംഗത്ത് സ്ഥാപനവത്കൃതമായ കാര്‍ക്കശ്യങ്ങളില്ലാതെ വര്‍ത്തമാന കാലം അര്‍ഹിക്കുന്ന തലമുറ മാറ്റത്തിന്റെ പ്രതീകമായി നോ ക്യാപ് നിലനില്‍ക്കും
അയോധ്യയിലെ തെരുവുകളില്‍ ആഹ്ളാദത്തിന്റെ ആഘോഷത്തിന്റെ ആര്‍മ്മാദത്തിന്റെയെല്ലാം മുഖങ്ങളും പ്രകടനങ്ങളുമാണ് കാണാന്‍ കഴിഞ്ഞത് എങ്കില്‍ ധാനിപ്പൂരില്‍ അങ്ങനൊന്ന് കണ്ടില്ല. വിഷാദഛായയുള്ള പതിഞ്ഞ ശബ്ദത്തിലാണീ മനുഷ്യര്‍ എന്നോട് സംസാരിക്കുന്നത്. ആദ്യമവര്‍ ദര്‍ഗയുടെ മതിലിനടുത്തെ പുതിയ ഫ്‌ളക്‌സിനടുത്തേയ്ക്ക് എന്നെ കൂട്ടി നടന്നു. ഇവിടെ പണിയാന്‍ പോകുന്ന പള്ളിയാണ് ഇത് എന്ന് പറഞ്ഞു. അതിന് ശേഷം അപ്പുറത്തെ പഴയ ഫ്‌ലക്‌സിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇതായിരുന്നു നാല് വര്‍ഷം മുന്‍പത്തെ പ്ലാനെന്ന് പറഞ്ഞു തന്നു. ശേഷം ഈ അഞ്ചേക്കര്‍ സ്ഥലത്തിന്റെ അതിര് ചൂണ്ടിക്കാട്ടി. ഒരു …
ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ
സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകു. ഈ മനോഭാവത്തോടെയാണ്, പലസ്തീൻ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്. പലസ്തീനികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമായിരിക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം. 1997 ഡിസംബർ 4, അന്താരാഷ്ട്ര പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ പലസ്തീൻ ജനതയുടെ വിമോചനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെൽസൺ മണ്ടേല നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം.
ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടതുണ്ട് – ഷൗക്കത്ത് എഴുതുന്നു.
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

















