Top Category: Featured

HomeFeatured

മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.

അറ്റു പോയ അവയവങ്ങള്‍ നമ്മുടെ ശരീരത്തിൽ വീണ്ടും വളർന്നു വരാത്തത് എന്തുകൊണ്ടായിരിക്കും ? മുറിഞ്ഞുപോയ ഭാഗം വളർത്തിയെടുക്കാൻ മറ്റു പല ജീവികള്‍ക്കുമുള്ള കഴിവ് പരിണാമത്തിൻ്റെ ഏത് ഘട്ടത്തിലാണ് മനുഷ്യന് നഷ്ടമായത് ? മനുഷ്യശരീരത്തിൽ ഇനി അതിനൊരു സാധ്യതയുണ്ടോ ? മറ്റുജീവികളിൽ കണ്ടുവരുന്ന, അറ്റുപോയ അവയവങ്ങള്‍ വളർത്തിയെടുക്കാനുള്ള ഈ കഴിവ് മനുഷ്യരിലും പ്രായോഗികമാക്കാൻ കഴിഞ്ഞാൽ ഹൃദയാഘാതം വന്ന രോഗികളിൽ പുതിയ ഹൃദയപേശികൾ വളർത്താം, നട്ടെല്ലിന് ക്ഷതമേറ്റവരെ വീണ്ടും നടത്തിക്കാം, ഒരുപക്ഷേ നഷ്ടപ്പെട്ട അവയവങ്ങൾ പോലും പുനഃസൃഷ്ടിക്കാനും കഴിഞ്ഞാക്കും – …

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്‌കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം …

ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ – ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം.

രാഷ്ട്രീയ കർത്രത്വം നഷ്ടപ്പെട്ട അറബ് ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും തങ്ങൾക്ക് മുകളിൽ തൂങ്ങിയാടുന്ന വാളുകളെ നോക്കി ഭയത്തോടെ ജീവിക്കുകയാണ്. സൈനിക ആട്ടിമറികളും, പൊളിറ്റിക്കൽ ഇസ്ലാമും യു എസ് സാമ്രാജ്യത്വവും നശിപ്പിച്ചത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യങ്ങളെ മാത്രമല്ല അവരുടെ പുരോഗമനപരമായ വളർച്ചയെ കൂടിയാണ് – അലൻ പോള്‍ വർഗീസ് എഴുതുന്നു.

ഇസ്രായേലോ അമേരിക്കയോ ഒരു യുദ്ധത്തില്‍നിന്ന് പിന്തിരിയണമെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കണം. മുന്നോട്ടു പോയാല്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ ഭീകരത ഓര്‍മ്മ വരണം. രണ്ടും ഇറാന്‍ കൊടുത്തിട്ടുണ്ട്. കണക്കെടുത്താല്‍ അളും അര്‍ത്ഥവും കൂടുതല്‍ നഷ്ടപ്പെട്ടത് ഇറാനായിരിക്കും. പക്ഷേ ആഴത്തില്‍ ആഘാതമേറ്റത് ഇസ്രായേലിനാണ്. ഇസ്രായേലിനെ സംബന്ധിച്ച് ഇതൊരു തോറ്റ യുദ്ധമാണ് – വി അബ്ദുള്‍ ലത്തീഫ് എഴുതുന്നു.

വയലന്‍സിന്റെ പാന്‍ ഇന്ത്യന്‍ സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ 2010കള്‍ക്ക് ശേഷം ഇന്ത്യന്‍ ഭാഷകളില്‍ ഉയര്‍ന്നുവന്ന നവ റിയലിസ്റ്റ് സിനിമകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിന്റെ തികച്ചും സാധാരണമായ ചുറ്റുപാടിലേക്ക് ക്യാമറ തിരിച്ചുവെച്ച ഈ സിനിമകള്‍ അതുവരെയുള്ള നായക സങ്കല്‍പങ്ങളെയും ആഖ്യാന മാതൃകകളെയുമൊക്കെ മാറ്റിമറിച്ചവയായിരുന്നു. സാമൂഹ്യ ജീവിതത്തിന്റെ ഒട്ടും പ്രധിനിധാന യോഗ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന അടരുകളിലേക്ക് പോലും ഈ നവസിനിമക്കാര്‍ അവരുട ക്യാമറക്കണ്ണ് തിരിച്ചുവെച്ചു. ഈ സിനിമകളുടെ എതിര്‍ദിശയിലുള്ള ഒരു ‘ഗ്രാന്‍ഡ് സ്‌പെക്റ്റാക്കിള്‍’ ഫോര്‍മാറ്റില്‍ ആണ് പാന്‍-ഇന്ത്യന്‍ മൂശയിലുള്ള …

ഒരിക്കൽ കോരനെന്ന പേരും എല്ലുന്തിയ ആ ശരീരവും എനിക്ക് അപമാനമായിരുന്നു. പക്ഷേ ഇന്നെനിക്ക് അങ്ങനെയല്ല. വിദ്യാഭ്യാസമുള്ള ഒരാൾ കോരനെന്ന പേര് കേട്ടിട്ടില്ല എന്ന് പറഞ്ഞ് എന്നെ പരിഹസിച്ചു ചിരിച്ചു, അതേ മനുഷ്യനുള്ള സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തു. അയാൾക്ക് ശമ്പളം കിട്ടുന്ന അതേ അക്കൗണ്ടിൽ നിന്ന് അച്ഛന്റെ മോളും ശമ്പളം വാങ്ങി. അയാൾക്കൊപ്പമുള്ള മറ്റൊരു മനുഷ്യന്റെ സഹായത്തോടെ കോരന്റെ മകളെന്ന് കളിയാക്കിയ അതേ ആൾക്ക് അവരുടെ കമ്പനിയുടെ മുഖചിത്രമായ മാഗസിനിൽ കോരന്റെ മകൾ എഴുതിയ അഭിമുഖം കവറായി …

2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ. വെറും 20-30 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം അടിച്ചേൽപ്പിക്കപ്പെട്ട പാവപ്പെട്ട ഗൾഫ് മലയാളി കുടുംബങ്ങളുടെ കണ്ണീർ ഈ വിമാനക്കമ്പനിയുടെ ബാക്കിപത്രത്തിൽ എന്നുമുണ്ടാവും. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (ഐസിഎഒ) നേതൃത്വത്തിൽ 1999ൽ ഇന്ത്യയും യുകെയും ഉൾപ്പെടെയുള്ള 140 രാജ്യങ്ങൾ ഒപ്പിട്ട മോൺട്രിയോൾ കൺവൻഷൻ ഉടമ്പടിയാണ് ഇക്കാര്യത്തിലുള്ള ആധികാരികവും നിയമപരവുമായ മാർഗ്ഗരേഖ. ഇതനുസരിച്ച്, …

Join Us on
Whatsapp

get latest updates