Top Category: Featured

HomeFeatured

1943മുതൽ 1973ൽ മരിക്കുന്നത് വരെ എല്ലാ വർഷവും ഗോൾവാൾക്കർ കേരളം സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്നു, മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും – മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യുണിസ്റ്റുകാർ – വിളനിലമായ കേരളം. കോഴിക്കോട് കേന്ദ്രീകരിച്ച് ചില വർഗീയ കലാപശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തിയെങ്കിലും ഉത്തരേന്ത്യയിലേത് പോലെ വിഭജനം എളുപ്പമല്ലെന്നും തൊഴിലാളികളുടെ കൈത്തഴമ്പ് ഒരു മയവുമില്ലാത്തതാണെന്നും സംഘം തിരിച്ചറിഞ്ഞു. 1951 ജനുവരി 4ന് എൻഎസ്എസ് സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനും കോൺഗ്രസ് നേതാവായ ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് …

ഖത്തർ ഗ്യാസ് പ്ലാൻ്റിൽ ഉണ്ടായ ആക്രമണം ഒരു സന്ദേശം മാത്രമാണ്. ഇസ്രായേലോ അമേരിക്കയോ ഇറാൻ്റെ ഊർജ മേഖലകളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ആക്രമിച്ചാൽ, ഗൾഫ് മേഖലയിലെ ഊർജ സൗകര്യങ്ങളെ ഇറാൻ തകർക്കും എന്നതാണ് ആ മെസേജ്. And Iran carried out this attack after Israel bombed South Pars. This spooked Trump, which you can see in his response.

സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് അമേരിക്കയെന്ന വാദം അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ അവര്‍ അങ്ങനെ ആയിരുന്നില്ല. സിറിയയില്‍ അങ്ങനെ ചെയ്തവരെ അവര്‍ ഒറ്റിക്കൊടുത്തു. അമേരിക്ക ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, ഇസ്രായേലും അങ്ങനെ തന്നെ. തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ നടത്താന്‍, ഒരു രാജ്യത്തെ നിയന്ത്രിക്കാന്‍, അതിന്റെ പരമാധികാരം ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും – ഇറാനിലേക്കുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കടന്നുകയറ്റം തുടങ്ങുന്നതിനും മൂന്നാഴ്ച്ച മുൻപ് ഇന്ത്യന്‍ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ വിജയ് പ്രഷാദ് ബ്രസീലിയന്‍ മാധ്യമം opera mundiക്ക് നല്‍കിയ …

ഫെമിനിസ്റ്റ് ചിന്തകയായ Silvia Federici ഗൃഹാധ്വാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. സ്ത്രീകൾ ചെയ്യുന്ന ഗൃഹാധ്വാനവും പരിചരണ ജോലികളും ക്യാപിറ്റലിസ്റ്റ് ഉത്പാദനത്തിൻ്റെ അദൃശ്യ അടിത്തറ ആണ്. ഈ പ്രവർത്തനങ്ങളില്ലാതെ തൊഴിൽ ശക്തിയുടെ പുനരുത്പാദനം സാധ്യമല്ല. അതായത്, സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ, സമൂഹത്തിൻ്റെ സാമ്പത്തിക ഘടനയെ തന്നെ നിലനിർത്തുന്ന ഒരു അടിസ്ഥാനം ആണ്.

സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുരോഗമനവും നൽകാൻ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനിലെ ഒരു സ്കൂൾ കെട്ടിടം ആക്രമിച്ചപ്പോൾ മരിച്ചു വീണത് നിരപരാധികളായ 160 (ഔദ്യോഗിക കണക്ക്) പെൺകുഞ്ഞുങ്ങളാണ്. വരും തലമുറയിൽ പോലും ഒരു പെൺകുഞ്ഞ് അവശേഷിക്കാത്ത ഒരു ഇറാനിൽ ആർക്കാണ് സ്ത്രീസ്വാതന്ത്ര്യം ? – സംഗീത് കെ എഴുതുന്നു

ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 2024 ഫെബ്രുവരി 8 ന് കേരളത്തിലെ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഐക്യദാർഢ്യവുമായി ഫാറൂഖ് അബ്ദുള്ളയുമെത്തി. കേരള പ്ലാനിങ് ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 പരിപാടിയിൽ പങ്കെടുക്കരുതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതിയത് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയിലെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. എന്നാൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 …

മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ അന്നാട്ടുകാരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരുകൾ നിലവിൽ വരുന്നത് സാമ്രാജ്യത്വത്തിന് ദോഷകരമാണ്. അത്തരം സർക്കാരുകൾ എവിടെ നിലവിൽ വന്നാലും അവയെ അട്ടിമറിക്കാൻ യു.എസ്. ശ്രമിക്കും. ഇറാനിൽ 1953-ലും ഗ്വാട്ടിമാലയിൽ 1954-ലും ചിലിയിൽ 1973-ൽ സംഭവിച്ചതും അതാണ്. അതാണിപ്പോൾ വെനസ്വേലയിലും സംഭവിച്ചിരിക്കുന്നത് – സുബിൻ ഡെന്നീസ് എഴുതുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ ‘ഇടം’ ക്യൂറേറ്റഡ് ഷോയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിൻ്റിങ് ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ക്രിസ്തീയ സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബിനാലെയുടെ ഒരു വേദി തന്നെ രണ്ടു ദിവസത്തേക്ക് അടച്ചിട്ടു. ക്രിസ്തുവിനെയും അന്ത്യ അത്താഴത്തെയും അപമാനിച്ചു എന്നാണ് ആരോപണം. എന്നാൽ ടോം വട്ടക്കുഴിയുടെ ചിത്രം യഥാർത്ഥത്തിൽ ആസ്വാദകനുമായി എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ? ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് പറയുന്നവർ ചിത്രത്തിൽ നിന്ന് എന്താണ് മനസിലാക്കിയത് ? ഒരു …

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതൽ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഫണ്ട് വെട്ടിച്ചുരുക്കിയും തൊഴിലാളികൾക്ക് സമയത്തിന് വേതനം അനുവദിക്കാതെയും പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം പലതും ചെയ്തു. ഇപ്പോഴിതാ തൊഴിലുറപ്പ് പദ്ധതിയെ പാടെ അട്ടിമറിക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി എന്ന പേരിൽ നിന്ന് ഗാന്ധിയെ വെട്ടി B- G RAM – G എന്നാക്കി പുനരവതരിപ്പിച്ചു എന്നത് മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം …

കാതൽ എന്നൊരു സിനിമ ഉണ്ടായതുകൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. കാതൽ വന്നതിൻ്റെ കാരണം പോലും ഒറ്റദിവസം കൊണ്ട് സമൂഹത്തെ ആകെ മാറ്റിമറിക്കാം എന്നതല്ല. ക്വിയർ ആക്ടിവിസ്റ്റുകൾ, അവരുടെ ഇടപെടലുകൾ, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാടു മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമായാണ് കാതൽ എന്ന സിനിമയുടെ കഥ ഉണ്ടായത്. സാമൂഹ്യ മാറ്റത്തിൻ്റെ ഭാഗമായുണ്ടായ സിനിമയാണ് കാതൽ – സ്വവർഗ ബന്ധങ്ങളെയും അതിൻ്റെ സങ്കീർണതകളെയും തുറന്നുകാണിച്ച കാതൽ രണ്ടുവർഷം പിന്നിടുമ്പോൾ സംവിധായകൻ ജിയോ ബേബിയുമായി ഡോ. അഖില …

Join Us on
Whatsapp

get latest updates