Tag: Labour

HomeLabour

ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ജോലി സാഹചര്യങ്ങൾ, ശമ്പളം, വിശ്രമ സമയം, മറ്റ് അവകാശങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ലക്ഷക്കണക്കിന് മനുഷ്യർ നിത്യ ജീവിതത്തിൽ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന ​ഗതാ​ഗത മാർ​ഗമായ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമം നിഷേധിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളാണ് ഇന്ത്യൻ റയിൽ വരുത്തിവെക്കുന്നത്. അടുത്തകാലത്തുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ ലോക്കോ പെെലറ്റുമാരെ പ്രതികൂട്ടിൽ നിർത്തുന്ന ഭരണകൂടം പക്ഷെ ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചു …

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജ്ഞാനകേരളം പരിപാടി തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അത് വരാൻ പോകുന്ന വർഷങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ പുരോ​ഗതിയെ മാറ്റി മറിക്കുന്നതെന്നും വിശദീകരിക്കുകയാണ് ഡോ. ടി.എം. തോമസ് ഐസക്ക്. പുതിയ കാലത്തിന്റെ ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുളള വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ ഉണ്ടാക്കാൻ പോകുന്ന പലതരം സാധ്യതകളെ കുറിച്ചും പറയുന്നു മുൻ ധനകാര്യ മന്ത്രികൂടിയായ തോമസ് ഐസക്ക്.

തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ

Join Us on
Whatsapp

get latest updates