Tag: Communist History

HomeCommunist History

എങ്ങനെയാണ് തൊഴിലാളി വർ​ഗബോധം രൂപപ്പെടുന്നതെന്നും അതിന് നേതൃത്വമുണ്ടാകുന്നതെന്നും ജനസമാന്യത്തിൻ്റെ നേതാവായി ഉയരുന്നതെന്നും, തൊഴിലാളി വർ​ഗരാഷ്ട്രീയത്തേയും ജാതിവിരുദ്ധ സമരത്തേയും എങ്ങനെ ചേർത്ത് പോരാടാമെന്നും പഠിപ്പിക്കുന്ന ഒരുജ്ജ്വല പാഠമാണ് ആലപ്പുഴയുടെ തൊഴിലാളി വർ​ഗ ചരിത്രം. തൊഴിലാളി വർ​ഗം ആശയപരമായ് മാത്രമല്ല, കായികമായും ​ചൂഷിതരുടെ വിപ്ലവത്തിന്ന് നേതൃത്വം നൽകിയ ഇന്ത്യയുടെ സമരേതിഹാസമാണ് പുന്നപ്ര വയലാർ.

മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗവും ചിത്രകാരനുമായിരുന്ന ഡീഗോ റിവേറയായിരുന്നു ഫ്രിഡയുടെ ജീവിത പങ്കാളി. 1930 മുതല്‍ 1933 വരെയുള്ള കാലയളവില്‍ ഡീഗോ റിവേറയും ഫ്രിഡ കാലോയും അമേരിക്കന്‍ ഐക്യനാടുകളിലായിരുന്നു താമസം. ഈ കാലഘട്ടം ഫ്രിഡയുടെ രാഷ്ട്രീയ ധാരണകളെ കൂടുതല്‍ അഗാധമായി പുതുക്കിപ്പണിത ഘട്ടം കൂടിയായിരുന്നു. മഹാമാന്ദ്യത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍വെച്ചുതന്നെ ഫ്രിഡ നേരിട്ടുകാണുകയും അനുഭവിക്കുകയുമായിരുന്നു.

സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …

Join Us on
Whatsapp

get latest updates