Tag: Che Guevara

HomeChe Guevara

1955ൽ ആണ് ഫിദല്‍ കാസ്‌ട്രോയും ഏണെസ്റ്റോ ചെഗുവേരയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യൂബന്‍ ഭരണാധികാരി ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ച് സ്വയം നാടുകടത്തപ്പെട്ട് മെക്‌സിക്കോയില്‍ എത്തിയതായിരുന്നു ഫിദല്‍. അക്കാലത്ത് അര്‍ജൻ്റീനയില്‍ നിന്നുള്ള ഒരു യുവ ഡോക്ടര്‍, ലാറ്റിനമേരിക്കയിലുടനീളം താന്‍ കണ്ട, മനുഷ്യരിലെ ദാരിദ്ര്യവും ഭരണകൂടത്തിൻ്റെയും ജന്മിത്വത്തിൻ്റെയും ചൂഷണവും നല്‍കിയ അസ്വസ്ഥതകളുമായി അലഞ്ഞു തിരിയുകയായിരുന്നു. ഫിദലിൻ്റെ ഇളയ സഹോദരന്‍ റൗള്‍ കാസ്‌ട്രോയായിരുന്നു ഉള്ളില്‍ വിപ്ലവ ബോധത്തിൻ്റെ അഗ്‌നിസ്ഫുലിംഗങ്ങള്‍ ഉറങ്ങുന്ന ഈ രണ്ട് മനുഷ്യരെ കൂട്ടിമുട്ടിച്ചത്. ചരിത്രപരമായ ഒരു ദൗത്യമായിരുന്നു …

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ …

ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാര്‍ത്ഥതയും ചെ ഗുവേരയെ ആകര്‍ഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഉറപ്പിച്ചത് ചെഗുവേരയായിരുന്നു. മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത ചൂഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കി മാറ്റി.

Join Us on
Whatsapp

get latest updates