സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.
തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.
മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ …
ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് – തുടുരും സിനിമയുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ കെ.ആർ സുനിലിൻ്റെ ആദ്യ പുസ്തകം വെളിച്ചപ്പാടും പോക്കറ്റടിക്കാരും എന്ന പുസ്തകത്തിന് മോഹൻലാൽ എഴുതിയ അവതാരിക.
Politics
ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.
സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …
കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്‌കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം …
രാഷ്ട്രീയ കർത്രത്വം നഷ്ടപ്പെട്ട അറബ് ക്രിസ്ത്യാനികളും മറ്റു ന്യൂനപക്ഷങ്ങളും തങ്ങൾക്ക് മുകളിൽ തൂങ്ങിയാടുന്ന വാളുകളെ നോക്കി ഭയത്തോടെ ജീവിക്കുകയാണ്. സൈനിക ആട്ടിമറികളും, പൊളിറ്റിക്കൽ ഇസ്ലാമും യു എസ് സാമ്രാജ്യത്വവും നശിപ്പിച്ചത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രാജ്യങ്ങളെ മാത്രമല്ല അവരുടെ പുരോഗമനപരമായ വളർച്ചയെ കൂടിയാണ് – അലൻ പോള്‍ വർഗീസ് എഴുതുന്നു.
ഇസ്രായേലോ അമേരിക്കയോ ഒരു യുദ്ധത്തില്‍നിന്ന് പിന്തിരിയണമെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കണം. മുന്നോട്ടു പോയാല്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ ഭീകരത ഓര്‍മ്മ വരണം. രണ്ടും ഇറാന്‍ കൊടുത്തിട്ടുണ്ട്. കണക്കെടുത്താല്‍ അളും അര്‍ത്ഥവും കൂടുതല്‍ നഷ്ടപ്പെട്ടത് ഇറാനായിരിക്കും. പക്ഷേ ആഴത്തില്‍ ആഘാതമേറ്റത് ഇസ്രായേലിനാണ്. ഇസ്രായേലിനെ സംബന്ധിച്ച് ഇതൊരു തോറ്റ യുദ്ധമാണ് – വി അബ്ദുള്‍ ലത്തീഫ് എഴുതുന്നു.
2010 മംഗലാപുരം വിമാനാപകടത്തിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായി കിട്ടേണ്ടിയിരുന്ന നഷ്ടപരിഹാരം അതിഭീമമായി വെട്ടിക്കുറയ്ക്കാൻ എല്ലാത്തരം ഹീനമായ കളികളും കളിച്ചതാണ് അന്ന് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ. വെറും 20-30 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം അടിച്ചേൽപ്പിക്കപ്പെട്ട പാവപ്പെട്ട ഗൾഫ് മലയാളി കുടുംബങ്ങളുടെ കണ്ണീർ ഈ വിമാനക്കമ്പനിയുടെ ബാക്കിപത്രത്തിൽ എന്നുമുണ്ടാവും. രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (ഐസിഎഒ) നേതൃത്വത്തിൽ 1999ൽ ഇന്ത്യയും യുകെയും ഉൾപ്പെടെയുള്ള 140 രാജ്യങ്ങൾ ഒപ്പിട്ട മോൺട്രിയോൾ കൺവൻഷൻ ഉടമ്പടിയാണ് ഇക്കാര്യത്തിലുള്ള ആധികാരികവും നിയമപരവുമായ മാർഗ്ഗരേഖ. ഇതനുസരിച്ച്, …
വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം. ഇസ്രയേലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണപരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്രയേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ലോബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താൽപര്യങ്ങൾ പരിശോധിക്കുന്ന ലേഖനം.
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

















