മാധ്യമ പ്രവർത്തനം പഴയ പോലെ ഒരു ഉദ്‌ബോധന പരിപാടി അല്ല ഇന്ന്. ഓരോ നിമിഷവും നില നിന്നു പോകാൻ കോടികൾ ചെലവ് വരുന്ന വൻകിട വ്യവസായമാണിത്. ജനപക്ഷത്ത് നിലകൊണ്ട്, ജനാഭിലാഷം പ്രതിഫലിപ്പിക്കുന്ന ഫോർത്ത് എസ്റ്റേറ്റ് എന്ന പഴയ സങ്കൽപത്തിൽ നിന്ന് കൊണ്ട് ഒരു മാധ്യമ സ്ഥാപനവും ഇക്കാലത്ത് നടത്തി കൊണ്ടുപോകാനാകില്ല. ഇവിടെയാണ് വാണിജ്യപരമായ കിട മാത്സര്യവും രാഷ്ട്രീയമായ ചായ്‌വുകളും പരസ്യ ദാതാക്കളുടെ താൽപര്യങ്ങളും മാധ്യമങ്ങളുടെ നയം നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നത്. നൈതികമായ മൂല്യങ്ങളിൽ നിന്ന് മലയാള മാധ്യമങ്ങൾ …
ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം
ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ
സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകു. ഈ മനോഭാവത്തോടെയാണ്, പലസ്തീൻ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്. പലസ്തീനികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമായിരിക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം. 1997 ഡിസംബർ 4, അന്താരാഷ്ട്ര പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ പലസ്തീൻ ജനതയുടെ വിമോചനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെൽസൺ മണ്ടേല നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം.
Politics
1945 ഏപ്രിൽ 29.സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം …
പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന് സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന് പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു …
2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക …
തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.














