Top Category: Featured

HomeFeatured

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം. ഇസ്രയേലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണപരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്രയേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ്‌ ലോബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താൽപര്യങ്ങൾ പരിശോധിക്കുന്ന ലേഖനം.

തനിക്ക് മുൻപ് വന്ന അനേകം മനുഷ്യരുടെ കണ്ണീരും ചോരയും നീരും അപമാന ഭാരവും ചവിട്ടിയുറപ്പിച്ച മണ്ണിലാണ് താൻ നിൽക്കുന്നതെന്ന ഉത്തമബോധ്യവും, അതിട്ടെറി‍ഞ്ഞിട്ടു പോകുന്നത് വരാനിരിക്കുന്ന പിന്മുറക്കാർക്ക് ലഭിക്കാവുന്ന അവസരങ്ങളും അതിലേക്ക് നടക്കാനുള്ള ആത്മവിശ്വാസവും നശിപ്പിക്കുമെന്ന പൂർണ തിരിച്ചറിവുണ്ടായിരുന്നു ടെമ്പ ബാവുമയ്ക്ക്. എങ്ങനെയൊക്കെ ആക്രമിച്ചാലും അതിജീവിക്കാൻ തക്കവണ്ണം സ്വന്തം ജിവിതം കൊണ്ട് മാതൃക കാട്ടുക മാത്രമല്ല, വ്യക്തമായി വരും തലമുറയ്ക്ക് വേണ്ടി താൻ പഠിച്ച പാഠങ്ങൾ പറഞ്ഞടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നുണ്ട് ബാവുമ – ടെമ്പ ബാവുമ എന്ന ദക്ഷിണാഫ്രിക്കൻ …

വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അതിനെ തുടർന്നുണ്ടാവുന്ന അക്രമങ്ങൾക്കും നവലിബറിലസത്തെ ഒരു കാരണമായി കാണാൻ അതിന്റെ ഏറ്റവും ശക്തരായ വിമർശകർ പോലും കൂട്ടാക്കുന്നില്ല എന്നതാണ്.  വ്യക്തിജീവിതത്തെ നിരാശയിലേക്ക് തള്ളിവിടുന്ന ഒരു സമ്പദ്‌വ്യവസ്ഥ ഇതിനെല്ലാം പിന്നിലുമുണ്ടാകാം എന്ന ചിന്ത അധികമാരും പങ്കുവെച്ചില്ലെന്നത് അത്ഭുതകരമാണ്. ഈ കെട്ടകാലത്തിന്‍റെ എല്ലാ ഉത്തരവാദിത്വവും പേറേണ്ടവരാണോ ജെന്‍ സികള്‍? ജെന്‍ സിയുടെ ഉത്തരവാദിത്തങ്ങള്‍? ഇടര്‍ച്ചകള്‍, പ്രതിസന്ധികള്‍- സമഗ്രമായി അന്വേഷിക്കുന്നു അൻസിഫ് അബു, ഡോ. അഭിജിത്ത് വേണു എന്നിവര്‍.

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

പാക്കിസ്ഥാനുമായി ബന്ധപ്പെട്ട യാതൊന്നും ഇനി ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് ഔദ്യോഗികതയിലേക്കുയരുമ്പോള്‍ അതിൻ്റെ ഏറ്റവും വേദനാജനകമായ പ്രതിഫലനം സാംസ്‌കാരിക മേഖലകളിലാണ്. രാഷ്ട്രീയമായി അതിര്‍ത്തികള്‍ കര്‍ശനമാക്കിയെങ്കിലും, കലയെയും കലാകാരന്മാരെയും അതിനുള്ളില്‍ പൂട്ടാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍, സിനിമകള്‍, ഗാനങ്ങള്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ എല്ലാം കള്‍ച്ചറല്‍ കൈമാറ്റത്തിൻ്റെ ഭാഗങ്ങളാണ് – സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു

2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക …

വ്യത്യസ്ത ഭാഷാ വിപണികള്‍ക്കുപരിയായ് ഇന്ത്യ ഒരു മാര്‍ക്കറ്റ് എന്ന നിലയ്ക്ക് ഏകീകരിക്കപ്പെടുന്ന സന്ദര്‍ഭത്തെയാണ് ‘പാന്‍-ഇന്ത്യന്‍ ‘ സിനിമകള്‍ അടയാളപ്പെടുത്തുന്നത്. ‘ബാഹുബലി’ തരംഗത്തിനു ശേഷം തെലുങ്ക് സിനിമ കൈവരിച്ച അഭൂത പൂര്‍വമായ വ്യാവസായിക വളര്‍ച്ചയുമാണ് ‘പാന്‍ ഇന്ത്യന്‍’ സന്ദര്‍ഭത്തിന്റെ പ്രധാന ഘടകങ്ങള്‍. വയലന്‍സിന് ഒരു പുതിയ പോപ്പ്-കള്‍ട്ട് മാനം നല്‍കുന്നതില്‍ ഈ സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്. എന്താണ് വയലന്‍സിനെ ഇന്ന് കാണുന്ന മാസ്സ് – പോപ്പുലര്‍ മാനത്തിലേക്ക് ഉയര്‍ത്തിയത് ? ഏതൊക്കെ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് അതെന്നും അന്വേഷിക്കുന്ന …

കാസറ്റ് – സി ഡി കാലത്ത് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്കും ജാസി ഗിഫ്റ്റിനെ പോലുള്ള ഗായകര്‍ക്കും ശ്രോതാക്കളുണ്ടായി. എങ്കിലും മലയാളി മുഖ്യധാരയെ സംബന്ധിച്ചിടത്തോളം ഹരിമുരളീരവം, പ്രമദവനം, ദാസേട്ടന്‍, ജയേട്ടന്‍, ജോണ്‍സന്‍ മാഷ്, കൈതപ്രം എന്നിങ്ങനെ ഒരു നിര പരാമര്‍ശസ്ഥാനങ്ങള്‍ ആയിരുന്നു സംഗീതാസ്വാദനത്തിന്റെ അളവുകോല്‍. ഇതിലൊക്കെ പൊതുവേ കാണാവുന്ന ഒരു കാര്യം പുരുഷന്മാരുടെ അമിതസാന്നിധ്യവും സ്ത്രീകളുടെ അദൃശ്യതയുമായിരുന്നു. എന്നാൽ വേടന്‍ സൃഷ്ടിച്ച സാംസ്‌കാരിക വിച്ഛേദം സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന, തികച്ചും ഇന്‍ക്ലൂസിവ് എന്ന് പറയാവുന്ന ഒരു ഓഡിയന്‍സിനെ ഉണ്ടാക്കിയെടുത്തു. …

Join Us on
Whatsapp

get latest updates