കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്‌കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം …