ലോകത്തെയാകെ ഭരിക്കാന്‍ തക്കവണ്ണമുള്ള വിപ്ലവബോധത്തെ ഉള്ളില്‍ കൊണ്ട് നടന്ന ഒരു ഭരണാധികാരിയായിരുന്നിട്ടും ആഡംബരങ്ങളോ വലിയ കൊട്ടാരങ്ങളോ ഫിദല്‍ കാസ്‌ട്രോയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. ഒരു സാധാരണ ക്യൂബന്‍ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പുസ്തകങ്ങള്‍ വായിക്കുന്നതിനും, കൃഷിക്കും, ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനുമാണ് തന്റെ സമയത്തിലധികവും അദ്ദേഹം മാറ്റിവെച്ചത്. പദവികളോ ആഡംബരമോ അല്ല, ജനങ്ങളുടെ വിപ്ലവബോധവും ആശയങ്ങളുമാണ് പ്രധാനം എന്നതായിരുന്നു ഫിദലിന്റെ നിലപാട്. തന്റെ വിപ്ലവ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് റിട്ടയര്‍മെന്റിനു ശേഷവും ക്യൂബന്‍ ജനതയുടെ രാഷ്ട്രീയ ആത്മാവിന്റെ വഴികാട്ടിയായി അദ്ദേഹം ജീവിച്ചു – …

