ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അംഗം ആൻഡി ഓഗിൾസ്, ന്യൂയോർക്ക് കൗൺസിൽ അംഗം വിക്കി പലാഡിനോ തുടങ്ങിയ റിപ്പബ്ലിക്കൻ നേതാക്കൾ ഉഗാണ്ടയിൽ ജനിച്ച മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപും മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിച്ചു. “അയാൾ ഇവിടെയുള്ളത് നിയമവിരുദ്ധമായാണെന്ന് പലരും പറയുന്നുണ്ട്.. വേണ്ടി വന്നാൽ അയാളെ അറസ്റ്റ് ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി. ന്യൂയോർക്ക് അന്തേവാസികളിൽ ഏതാണ്ട് നാൽപത് ശതമാനം പേർ കുടിയേറ്റക്കാരാണ്. മുപ്പത് ലക്ഷത്തിലധികം പേർ. 2018ൽ മാത്രം …










