Tag: History

HomeHistory

വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

അൻപത്തിരണ്ട്‌ വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബം​ഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇന്ത്യാ ഔട്ട്‌ മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയല്പക്കത്തു സംഭവിക്കുന്നത് ? അവഗണിക്കാനാവാത്ത ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്‍റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അന്വേഷണം. അരുന്ധതി ബി എഴുതുന്നു

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു. ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം

ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ​ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകു. ഈ മനോഭാവത്തോടെയാണ്, പലസ്തീൻ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്. പലസ്തീനികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമായിരിക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം. 1997 ഡിസംബർ 4, അന്താരാഷ്ട്ര പലസ്തീൻ ഐക്യദാർഢ്യ ​ദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ പലസ്തീൻ ജനതയുടെ വിമോചനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെൽസൺ മണ്ടേല നടത്തിയ പ്രസം​ഗത്തിന്റെ പൂർണ രൂപം.

2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക …

  • 1
  • 2

Join Us on
Whatsapp

get latest updates