Category: Society

HomeSociety

ഇടതുപക്ഷത്തിന് ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഉപരിപ്ലവമായ ഒരു പദ്ധതിയല്ല. മറിച്ച് വർഗ്ഗ സമരത്തിന് ഉൽപ്രേരണമാവുന്ന ജനകീയ ഇടപെടലാണത്. പിണറായി വിജയൻ സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അങ്ങനെയാണ് ഒരു യഥാർത്ഥ ബദൽ ആവുന്നത്. അരശതമാനം മാത്രം ദരിദ്രരുള്ള കേരളത്തിൽ ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിൻ്റെ നയം. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും ഗ്രാമസഭകളിലെ ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് അതിദരിദ്രരുടെ അന്തിമ …

സ‌ർവകലാശാലകളിലെ അധ്യാപക ലോബിയുടെ, അഥവാ മാഫിയ സംഘങ്ങളുടെ ഇരയാണ് യഥാർത്ഥത്തിൽ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥി. സർവകലാശാലകളിലെ ഗവേഷണ പ്രക്രിയകളെ നിരീക്ഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മുൻകൈയ്യിൽ ഒരു ഉന്നത സമിതിയെ നിയോ​ഗിക്കുകയും വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കപെടുകയും ചെയ്താൽ മാത്രമേ ഗവേഷണം എന്ന പ്രക്രിയയ്ക്ക് ജനാധിപത്യ സ്വഭാവം കൈവരികയുള്ളു. അല്ലാത്തപക്ഷം റിസർച്ച് ഗൈഡുമാരുടെയും ഡോക്ടറൽ കമ്മിറ്റി ചെയർമാൻമാരുടെയും ഡീൻമാരുടെയും ഏകാധിപത്യം നടപ്പാക്കാനുള്ള ഒരു പദ്ധതിയായി ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒരു വ്യവസ്ഥയിൽ ജാതി ആവർത്തിച്ചുകൊണ്ടേയിരിക്കും …

അറ്റു പോയ അവയവങ്ങള്‍ നമ്മുടെ ശരീരത്തിൽ വീണ്ടും വളർന്നു വരാത്തത് എന്തുകൊണ്ടായിരിക്കും ? മുറിഞ്ഞുപോയ ഭാഗം വളർത്തിയെടുക്കാൻ മറ്റു പല ജീവികള്‍ക്കുമുള്ള കഴിവ് പരിണാമത്തിൻ്റെ ഏത് ഘട്ടത്തിലാണ് മനുഷ്യന് നഷ്ടമായത് ? മനുഷ്യശരീരത്തിൽ ഇനി അതിനൊരു സാധ്യതയുണ്ടോ ? മറ്റുജീവികളിൽ കണ്ടുവരുന്ന, അറ്റുപോയ അവയവങ്ങള്‍ വളർത്തിയെടുക്കാനുള്ള ഈ കഴിവ് മനുഷ്യരിലും പ്രായോഗികമാക്കാൻ കഴിഞ്ഞാൽ ഹൃദയാഘാതം വന്ന രോഗികളിൽ പുതിയ ഹൃദയപേശികൾ വളർത്താം, നട്ടെല്ലിന് ക്ഷതമേറ്റവരെ വീണ്ടും നടത്തിക്കാം, ഒരുപക്ഷേ നഷ്ടപ്പെട്ട അവയവങ്ങൾ പോലും പുനഃസൃഷ്ടിക്കാനും കഴിഞ്ഞാക്കും – …

ലോകം യാത്രാമാർ​ഗത്തിനായി നൂതനമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന കാലത്ത്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറ്റവും വേ​ഗത്തിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന കാലത്ത് ഇന്ത്യയിലെ തന്നെ ഒരു പ്രദേശത്തെ ജനത യാത്ര ചെയ്യാൻ മാർ​ഗമില്ലാതെ വലയുകയാണ്. 68000ത്തോളം വരുന്ന ലക്ഷദ്വീപ് നിവാസികളാണ് ടിക്കറ്റും കപ്പലും ഇല്ലാതെ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്നത്. ഏഴ് കപ്പലുകൾ ഉണ്ടായിരുന്ന ദ്വീപിൽ അറ്റകുറ്റപണികളെന്ന് പറഞ്ഞ് രണ്ട് കപ്പലുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതോടെ ചികിത്സക്കും ‍ജോലിക്കും വിദ്യാഭ്യാസത്തിനുമായി …

ഒരിക്കൽ കോരനെന്ന പേരും എല്ലുന്തിയ ആ ശരീരവും എനിക്ക് അപമാനമായിരുന്നു. പക്ഷേ ഇന്നെനിക്ക് അങ്ങനെയല്ല. വിദ്യാഭ്യാസമുള്ള ഒരാൾ കോരനെന്ന പേര് കേട്ടിട്ടില്ല എന്ന് പറഞ്ഞ് എന്നെ പരിഹസിച്ചു ചിരിച്ചു, അതേ മനുഷ്യനുള്ള സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തു. അയാൾക്ക് ശമ്പളം കിട്ടുന്ന അതേ അക്കൗണ്ടിൽ നിന്ന് അച്ഛന്റെ മോളും ശമ്പളം വാങ്ങി. അയാൾക്കൊപ്പമുള്ള മറ്റൊരു മനുഷ്യന്റെ സഹായത്തോടെ കോരന്റെ മകളെന്ന് കളിയാക്കിയ അതേ ആൾക്ക് അവരുടെ കമ്പനിയുടെ മുഖചിത്രമായ മാഗസിനിൽ കോരന്റെ മകൾ എഴുതിയ അഭിമുഖം കവറായി …

ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ജോലി സാഹചര്യങ്ങൾ, ശമ്പളം, വിശ്രമ സമയം, മറ്റ് അവകാശങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ലക്ഷക്കണക്കിന് മനുഷ്യർ നിത്യ ജീവിതത്തിൽ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന ​ഗതാ​ഗത മാർ​ഗമായ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമം നിഷേധിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളാണ് ഇന്ത്യൻ റയിൽ വരുത്തിവെക്കുന്നത്. അടുത്തകാലത്തുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ ലോക്കോ പെെലറ്റുമാരെ പ്രതികൂട്ടിൽ നിർത്തുന്ന ഭരണകൂടം പക്ഷെ ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചു …

Join Us on
Whatsapp

get latest updates