Category: Politics

HomePolitics

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ഹിന്ദുത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ എറണാകുളം ആലങ്ങാട് സ്വദേശി പി.കെ സുരേഷ് കുമാറിനെ കേരള ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സുപ്രീം കോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ സ്ഥാപനങ്ങൾ ചില വിഷയങ്ങളിൽ ഹിന്ദുത്വ ആശയങ്ങളോട് ചായ്‌വ് കാണിക്കുകയും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നെന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്ന വേളയിലാണ് സുരേഷ് കുമാറിനെതിരെയുള്ള കോടതി വിധി. നീതിന്യായ വ്യവസ്ഥയെ വിമർശിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ റദ്ദാക്കുന്നു എന്ന് മാത്രമല്ല, അത്തരം സ്വരങ്ങള്‍ക്ക് …

രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവൂ എന്ന് ഭരണഘടന പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും കോടതി ചോദിച്ചേക്കാം. മലയാളികൾ എന്തിന് തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിന് മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയർന്നേക്കാം. വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ …

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു

ഓരോ സമയത്ത് തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്ന് പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത് – വി. എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് …

എട്ട് പതിറ്റാണ്ട് കാലം, സ്വാതന്ത്ര്യസമരം മുതൽ വലത് പക്ഷ മതവർഗീയതയുടെ ഉത്തരകാലത്തെ ഉയർച്ച വരേക്കും, നിരന്തര രാഷ്ട്രീയത്തിൻ്റെ ഒഴുക്കിലും വരൾച്ചയിലും നീന്തിത്തുടിച്ച ഒരാളെ വിഭാഗീയതയെന്ന പാലമരത്തിൽ ആണിയടിച്ച് ആവാഹിച്ചിരുത്താനാണ് അദ്ദേഹം മരിച്ച മണിക്കൂറുകളിലും എലീറ്റുകൾ, അവരുടെ മാധ്യമങ്ങൾ, അവരുടെ വിനീതവിധേയരായ അനുഭാവികൾ എല്ലാം ആഞ്ഞുകെട്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് – എ ഹരിശങ്കർ കർത്ത എഴുതുന്നു.

വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു

വ്യാജമായ സുരക്ഷിത്വം എന്ന തോന്നലിൽ നിന്ന് പുറത്ത് കടന്ന് മതം പറഞ്ഞ് തുടങ്ങി എന്നതാണ് കാന്തപുരം കാണിച്ച ധൈര്യം. രാഷ്ട്രീയക്കാർക്ക് മേധാവിത്വമുള്ള മത ഇടങ്ങളിൽ നിന്ന് അവർ ഇറങ്ങണം എന്നായിരുന്നു നിലപാട്. അല്ലെങ്കിൽ സമൂഹത്തിലെ എല്ലാ പൊതുപ്രവർത്തകരോടും മതനേതൃത്വം ഒരേ സമീപനം സ്വീകരിക്കണം. പ്രത്യേകമായൊരു ‘സുരക്ഷിതത്വം’ വ്യാജമായി ഉണ്ടാക്കി ഒരു കൂട്ടർ മതത്തിലും രാഷ്ട്രീയത്തിലും വമ്പന്മാരാകേണ്ടതില്ല എന്ന് കാന്തപുരം നിലപാട് എടുത്തു.

മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.

ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …

Join Us on
Whatsapp

get latest updates