രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവൂ എന്ന് ഭരണഘടന പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും കോടതി ചോദിച്ചേക്കാം. മലയാളികൾ എന്തിന് തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിന് മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയർന്നേക്കാം. വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ …