ലോകം യാത്രാമാർഗത്തിനായി നൂതനമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന കാലത്ത്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന കാലത്ത് ഇന്ത്യയിലെ തന്നെ ഒരു പ്രദേശത്തെ ജനത യാത്ര ചെയ്യാൻ മാർഗമില്ലാതെ വലയുകയാണ്. 68000ത്തോളം വരുന്ന ലക്ഷദ്വീപ് നിവാസികളാണ് ടിക്കറ്റും കപ്പലും ഇല്ലാതെ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്നത്. ഏഴ് കപ്പലുകൾ ഉണ്ടായിരുന്ന ദ്വീപിൽ അറ്റകുറ്റപണികളെന്ന് പറഞ്ഞ് രണ്ട് കപ്പലുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇതോടെ ചികിത്സക്കും ജോലിക്കും വിദ്യാഭ്യാസത്തിനുമായി …