മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

ഇത്തവണയും മുണ്ടക്കൈയില്‍ മഴ വൈകിയാണ് വന്നത്, വൈകിവരുന്ന മഴ ഒന്നൊന്നര പെയ്ത്തായിരിക്കും. ഭൂമിയിലേക്ക് ഒന്ന് വീണു കിട്ടാന്‍ കാത്തു നിന്നതുപോലെ. മഴ കൂടുമ്പോള്‍ വേവലാതിപൂണ്ട് എന്റെ മക്കളെ വിളിക്കും. ‘നല്ല മഴയാണ് പേടിക്കാന്‍ ഒന്നുല്ല ടീച്ചര്‍ കിടന്നോളു’ എന്ന് പറഞ്ഞവരെയൊന്നുമിപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ്. ചുരല്‍മല ടൗണിലേക്കുള്ള പലരെയും വിളിച്ചിട്ട് കിട്ടുന്നില്ല. അതിനിടയില്‍ എനിക്കറിയാത്ത ഏതോ ഒരാള്‍ എന്നെ വിളിച്ചു: ‘ടീച്ചര്‍ മുണ്ടക്കൈയേയും ചൂരല്‍മലയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചു പോയിരിക്കുന്നു. മുണ്ടക്കൈ …

1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു. ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ …

ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടര്‍ച്ചയായി സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ടെന്നും N819AN രെജിസ്‌ട്രേഷന്‍ നമ്പറുള്ള ഡ്രീംലൈനര്‍ വിമാനത്തിന് ഹൈഡ്രോളിക് ലീക്കേജ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യമായല്ല അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബർ 19ന് അഹമ്മദാബാദിനെ ഞെട്ടിച്ച വിമാനപകടം 133 പേരുടെ ജീവനെടുത്തിരുന്നു. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽപ്പെട്ട ബോയിങ് …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

നീതിരഹിതമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളെ തുറന്നുകാട്ടാനും അതില്‍ ഇടപെടാനും മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. വാര്‍ത്താവിനിമയ രംഗത്ത് സ്ഥാപനവത്കൃതമായ കാര്‍ക്കശ്യങ്ങളില്ലാതെ വര്‍ത്തമാന കാലം അര്‍ഹിക്കുന്ന തലമുറ മാറ്റത്തിന്റെ പ്രതീകമായി നോ ക്യാപ് നിലനില്‍ക്കും

ഹൈദരലി പാടുമ്പോള്‍ ഒരരികില്‍ വിലാപശ്രുതിയുടെ നേര്‍ത്ത ഈണങ്ങള്‍ കേള്‍ക്കാം. താന്‍ അനുഭവിച്ച വേദനയുടെയും അവഗണനയുടെയും താളങ്ങള്‍കൂടി ചേര്‍ന്ന് അര്‍പ്പിക്കുന്ന ആലാപനശൈലിയായി അത് മാറുന്നു. പുരാണത്തിലെ കര്‍ണ്ണന്റെ സമര്‍പ്പണത്തോട് സാമ്യപ്പെടുന്നുണ്ട് ഹൈദരലിയുടെ ജീവിതവും സംഗീതവും. മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റിയാലും ഇല്ലെങ്കിലും കലയ്ക്കു മുന്നില്‍ മതിലുകളും സങ്കുചിത മതചിന്തകളും ഒരിക്കല്‍ പൊളിഞ്ഞുവീഴും എന്ന് ഹൈദരലി കാണിച്ചുതരുന്നു. ഹൈദരലി അരങ്ങൊഴിഞ്ഞ് പത്തൊമ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് തിരികൊളുത്തിയ വിപ്ലവം വിസ്മൃതിയിലാണ്ടിട്ടില്ല.

Hate & Resistance

ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടതുണ്ട് – ഷൗക്കത്ത് എഴുതുന്നു.

നമുക്ക് ഇഷ്ടപെടാത്തവരെ, യോജിപ്പില്ലാത്ത സംഘടനകളെ എല്ലാം വിളിക്കേണ്ടുന്ന അധിക്ഷേപ പദമാണ് ഫാസിസമെന്ന ധാരണ ശക്തമാണ്. ഇഷ്ടപെടാത്തതിനെതിരായ അധിക്ഷേപ പദം എന്നതാണ് ഫാസിസമെന്ന് തോന്നിപ്പോകുന്ന രീതിയില്‍ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുതലാളിത്തത്തിന്റെ ഭാഗമായി ചില ഘട്ടങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയ പദ്ധതിയായി ഫാസിസത്തെ ചിലര്‍ അടയാളപ്പെടുത്തുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അത് നിറഞ്ഞാടുന്നു. ലോകത്ത് നിലവിലുണ്ടായിരുന്ന ഫാസിസ്റ്റ് രൂപങ്ങളുടെ അടിസ്ഥാനമായി കാണാവുന്ന ഒരു സവിശേഷത വെറുപ്പ് എന്നതാണ്. വെറുപ്പ് എന്നത് എന്തിനോടെങ്കിലും കാണിക്കുന്ന അസഹിഷ്ണുതയല്ല. അസഹിഷ്ണുതയെന്നത് ഒരു ആശയത്തോടൊ, …

'വെറുപ്പിക്കല്ലേ' എന്നതൊരു തമാശ പോലെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഭൂമി പലവുരു കറങ്ങി, ഇന്ന് ജാതി-മത-വർണ-വർഗ-ദേശ ഭേദമന്യേ വിദ്വേഷം കത്തിപ്പടർത്താനായി ആസൂത്രണം ചെയ്‌ത്‌ 'ഹേറ്റ് സ്‌പീച്ച്' പറഞ്ഞു പരത്തുന്നിടത്ത് നമ്മളെത്തി നിൽക്കുന്നു. കേവലം പരസ്‌പരമുള്ള വായ്‌മൊഴികൾക്കപ്പുറം അതിന്‌ കാരണമാകുന്നത്‌ പല തരം മാധ്യമങ്ങൾ കൂടിയാണ്‌. യാതൊരു സങ്കോചവുമില്ലാതെ നുണ പറയുന്നവർ മീഡിയയിൽ പുഴുക്കൾ കണക്കെ നുരയുന്നുണ്ട്. 'വെടക്കാക്കി തനിക്കാക്കുക' എന്ന ആശയത്തിലൂന്നി, നട്ടാൽ കുരുക്കാത്ത നുണകൾ സമൂഹത്തിൽ പരത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന ചിന്തയിലൂന്നി …

അപര വിദ്വേഷത്തിന്റെ വിത്തുകൾ വെറുപ്പിനെ പെറ്റിടുന്നത് പോലെ മനുഷ്യൻ മനുഷ്യനോടുള്ള വെറുപ്പ് മൂത്ത് ചരിത്രത്തോട് നീതികേട് കാട്ടുകയാണ്. തെറ്റുകൾ ലഖൂകരിക്കപ്പെടുന്ന കാലത്ത് നിലവിളികളിൽ ഉന്മാദം കണ്ടെത്തുകയാണവർ. വെറുക്കപ്പെട്ടവരെ പോലെ പലസ്തീനികൾ വിങ്ങുന്നത് നാം ജീവിക്കുന്ന കാലത്താണെന്ന് ഓർക്കുക! ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോലും ബാക്കിയില്ലാത്ത വിധം, വേദനയുടെ മറ്റൊരു പേര് ആവുകയാണ് ഗാസ. യുദ്ധവും കലാപവും ദൈനംദിന വാർത്തകളാവുന്നു. അധിനിവേശവും കീഴടങ്ങലും മനുഷ്യരെ രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുന്നു. കീഴടങ്ങേണ്ടി വന്ന മനുഷ്യരെ വെറുക്കപ്പെട്ടവരാക്കുന്ന ദയയില്ലാത്ത പൊതുബോധത്തെയാണ് ആധുനിക മുതലാളിത്തം ലക്ഷ്യം …

കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ സ്നേഹത്തിന് പ്രത്യേക മൂല്യമുണ്ട്. നാരായണൻ്റെ അപരപ്രിയവും അൻപും സ്നേഹത്തിൻ്റെ രാഷ്ട്രീയ മൂല്യം ഉൾക്കൊള്ളുന്നു. അപരരോടുള്ള സ്നേഹം ആ നിലയിൽ ജാതിയ്ക്കെതിരെ നിൽക്കുന്നു. ആ സ്നേഹം എല്ലാത്തരം അടിച്ചമർത്തൽ സംവിധാനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. മനുഷ്യരെ അടുപ്പിക്കാനുള്ള വഴിയാണത്. വെറുപ്പാകട്ടെ മനുഷ്യരെ തമ്മിൽ അകറ്റുന്നു. നിരന്തരം മറ്റൊരാളെ ചൂണ്ടി ശത്രുവാക്കിയാണ് വെറുപ്പ് പ്രവർത്തിക്കുന്നത്. വെറുപ്പിന് ഇന്ധനം അപരവിദ്വേഷമാണ്. മനുഷ്യരെ ചേരി തിരിച്ച് വെറുപ്പ് മുന്നേറുന്നു. വെറുപ്പിനെ പരമാവധി നിർമ്മിച്ചും മുതലെടുത്തുമാണ് ഫാഷിസം എക്കാലവും അതിജീവിച്ചിട്ടുള്ളത്. ജൂതരെ …

വൈവിധ്യത്തിന്റെ ഭംഗി ലോകത്തിലെ മറ്റെന്തിലെങ്കിലും സാധ്യമാണോ? ഒരിക്കലുമില്ല. അത്തരത്തിലുള്ള ഭംഗി ഉണ്ടാവണമെങ്കിൽ ഉൾക്കണ്ണ് തുറക്കുകയും സഹജീവികളെ അങ്ങനെ നോക്കിക്കാണാൻ കഴിയുകയും വേണം. തീർച്ചയായും, പരിഗണനയിലും പരസ്പര ബഹുമാനത്തിലുമാണ് സ്നേഹം ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ വിശാലമായ കാണലിന് ഉള്ളിലെ 'ഞാൻ' അല്ലെങ്കിൽ 'ഞങ്ങൾ' നമ്മളിൽ നിന്നും പിണങ്ങി പോകേണ്ടതുണ്ട്. ആ പിണക്കത്തിന് മാത്രമേ ലോകത്തിലെ അതിർത്തികളെ മായ്ക്കാൻ കഴിയൂ. നമ്മളായി ജീവിക്കുമ്പോഴുള്ള വിശാലതയും ഭംഗിയും 'ഞാനായിട്ടോ', 'ഞങ്ങളായിട്ടോ' ജീവിക്കുമ്പോഴുണ്ടാകുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ 'ഞാനും' 'ഞങ്ങളും' എന്ന് ഉരിത്തിരിയുന്ന …

1945 ഏപ്രിൽ 29.സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം …

പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന്‌ സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന്‌ പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു …