1945 ഏപ്രിൽ 29.സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം …
പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന് സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന് പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു …
പാക്കിസ്ഥാനുമായി ബന്ധപ്പെട്ട യാതൊന്നും ഇനി ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് ഔദ്യോഗികതയിലേക്കുയരുമ്പോള്‍ അതിൻ്റെ ഏറ്റവും വേദനാജനകമായ പ്രതിഫലനം സാംസ്‌കാരിക മേഖലകളിലാണ്. രാഷ്ട്രീയമായി അതിര്‍ത്തികള്‍ കര്‍ശനമാക്കിയെങ്കിലും, കലയെയും കലാകാരന്മാരെയും അതിനുള്ളില്‍ പൂട്ടാന്‍ കഴിയില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍, സിനിമകള്‍, ഗാനങ്ങള്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ എല്ലാം കള്‍ച്ചറല്‍ കൈമാറ്റത്തിൻ്റെ ഭാഗങ്ങളാണ് – സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു
2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക …
Politics
സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …
ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ അവർ ഇടപെടുന്നു. ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. മറ്റ് മിഡിൽ ഈസ്റ്റ് …
ഈ പ്രശ്നം ഉണ്ടാക്കിയത് ഹമാസ് അല്ല. നാളെ ഹമാസ് ഇല്ലാതായാലും ഈ പ്രശ്‍നം തീരില്ല. ഇസ്രായേൽ എന്ന ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തീഡ്, വംശീയ ഭരണകൂടം ഇല്ലാതാകണം. എല്ലാ പൗരന്മാർക്കും തുല്യ അവകാശമുള്ള ജനാധിപത്യ രാജ്യമാകണം. ഇല്ലെങ്കിൽ വീടും നാടും നഷ്ടപ്പെട്ട അവസാനത്തെ പലസ്തീനിയും ജീവിച്ചിരിക്കുന്നത് വരെ സയണിസ്റ്റുകൾ ആക്രമണം തുടർന്നുകൊണ്ടിരിക്കും – സജി മാർക്കോസ് എഴുതുന്നു
കെ പി ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നു. മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സുശീല കർക്കിയെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുന്നു. ഫെയ്സബുക്കും വാട്ട്സാപ്പും നിരോധിച്ചതിൻ്റെ പേരിൽ തുടങ്ങിയ ഒരു പ്രക്ഷോഭം പക്ഷേ വിപ്ലവമായി മാറിയത് എങ്ങനെയാണ് ? അതൊരു ഭരണകൂടത്തെ അട്ടിമറിച്ചത് എങ്ങനെയാണ് ? അല്ലെങ്കിൽ അതുമാത്രമായിരുന്നോ ഈ ജെൻ സി വിപ്ലവത്തിൻ്റെ കാരണങ്ങൾ ? കഴിഞ്ഞ കുറേ കാലമായുള്ള നേപ്പാളിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലാണ് അതിനുള്ള …
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഏകീകൃത നിലപാട് രൂപപ്പെടുത്താൻ അറബ്, ഇസ്ലാമിക് ഉച്ചകോടി നടക്കുന്നു. ഈ ഉച്ചകോടിയിൽ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കും എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ തങ്ങളുടെ യു.എസ് സൈനിക കേന്ദ്രങ്ങളോട് എന്തു നിലപാടെടുക്കും? യു.എസ്-ഇസ്രായേല്‍ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും നില നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരമാധികാരത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് ഉയരാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുമോ? ഉച്ചകോടിക്കു ശേഷവും ഈ ചോദ്യം തുടരാന്‍ തന്നെയാണ് സാധ്യത …
സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.
തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.
ഛത്തീസ്ഗഡിൽ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടേയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പാർട്ടിയാണ് സിപിഐ. മനുഷ്യപക്ഷത്ത് നിലനിന്നുകൊണ്ട്, ഭരിക്കുന്ന പാർട്ടി എന്ന ആനുകൂല്യങ്ങൾ ആവശ്യമില്ലാതെ തന്നെ സിപിഐ അതു തുടരുന്നു. മനുഷ്യക്കടത്ത് ആരോപിച്ച്, രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനെതിരെ സിപിഐ സംഘടിപ്പിച്ച സമരത്തിൽ തൊഴിലാളികളും കർഷകരും, യുവാക്കളുമുൾപ്പടെ പങ്കെടുത്തത് ഒന്നും പ്രതീക്ഷിക്കാത്ത കുറേ മനുഷ്യരാണ്. വാളയാറിന് അപ്പുറം നിങ്ങൾ എന്താണ് എന്ന ചോദ്യത്തിന് പറയാൻ സിപിഐക്ക് മറുപടിയുണ്ട് ; “വാളയാറിന് അപ്പുറവും ഇപ്പുറവും ജനങ്ങളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയാണ് ഞങ്ങൾ …
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.


















