രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവൂ എന്ന് ഭരണഘടന പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും കോടതി ചോദിച്ചേക്കാം. മലയാളികൾ എന്തിന് തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിന് മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയർന്നേക്കാം. വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ …
കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു
ഓരോ സമയത്ത് തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്ന് പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത് – വി. എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് …
എട്ട് പതിറ്റാണ്ട് കാലം, സ്വാതന്ത്ര്യസമരം മുതൽ വലത് പക്ഷ മതവർഗീയതയുടെ ഉത്തരകാലത്തെ ഉയർച്ച വരേക്കും, നിരന്തര രാഷ്ട്രീയത്തിൻ്റെ ഒഴുക്കിലും വരൾച്ചയിലും നീന്തിത്തുടിച്ച ഒരാളെ വിഭാഗീയതയെന്ന പാലമരത്തിൽ ആണിയടിച്ച് ആവാഹിച്ചിരുത്താനാണ് അദ്ദേഹം മരിച്ച മണിക്കൂറുകളിലും എലീറ്റുകൾ, അവരുടെ മാധ്യമങ്ങൾ, അവരുടെ വിനീതവിധേയരായ അനുഭാവികൾ എല്ലാം ആഞ്ഞുകെട്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് – എ ഹരിശങ്കർ കർത്ത എഴുതുന്നു.
Politics
'വെറുപ്പിക്കല്ലേ' എന്നതൊരു തമാശ പോലെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഭൂമി പലവുരു കറങ്ങി, ഇന്ന് ജാതി-മത-വർണ-വർഗ-ദേശ ഭേദമന്യേ വിദ്വേഷം കത്തിപ്പടർത്താനായി ആസൂത്രണം ചെയ്‌ത് 'ഹേറ്റ് സ്‌പീച്ച്' പറഞ്ഞു പരത്തുന്നിടത്ത് നമ്മളെത്തി നിൽക്കുന്നു. കേവലം പരസ്‌പരമുള്ള വായ്‌മൊഴികൾക്കപ്പുറം അതിന് കാരണമാകുന്നത് പല തരം മാധ്യമങ്ങൾ കൂടിയാണ്. യാതൊരു സങ്കോചവുമില്ലാതെ നുണ പറയുന്നവർ മീഡിയയിൽ പുഴുക്കൾ കണക്കെ നുരയുന്നുണ്ട്. 'വെടക്കാക്കി തനിക്കാക്കുക' എന്ന ആശയത്തിലൂന്നി, നട്ടാൽ കുരുക്കാത്ത നുണകൾ സമൂഹത്തിൽ പരത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന ചിന്തയിലൂന്നി …
അപര വിദ്വേഷത്തിന്റെ വിത്തുകൾ വെറുപ്പിനെ പെറ്റിടുന്നത് പോലെ മനുഷ്യൻ മനുഷ്യനോടുള്ള വെറുപ്പ് മൂത്ത് ചരിത്രത്തോട് നീതികേട് കാട്ടുകയാണ്. തെറ്റുകൾ ലഖൂകരിക്കപ്പെടുന്ന കാലത്ത് നിലവിളികളിൽ ഉന്മാദം കണ്ടെത്തുകയാണവർ. വെറുക്കപ്പെട്ടവരെ പോലെ പലസ്തീനികൾ വിങ്ങുന്നത് നാം ജീവിക്കുന്ന കാലത്താണെന്ന് ഓർക്കുക! ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോലും ബാക്കിയില്ലാത്ത വിധം, വേദനയുടെ മറ്റൊരു പേര് ആവുകയാണ് ഗാസ. യുദ്ധവും കലാപവും ദൈനംദിന വാർത്തകളാവുന്നു. അധിനിവേശവും കീഴടങ്ങലും മനുഷ്യരെ രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുന്നു. കീഴടങ്ങേണ്ടി വന്ന മനുഷ്യരെ വെറുക്കപ്പെട്ടവരാക്കുന്ന ദയയില്ലാത്ത പൊതുബോധത്തെയാണ് ആധുനിക മുതലാളിത്തം ലക്ഷ്യം …
കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ സ്നേഹത്തിന് പ്രത്യേക മൂല്യമുണ്ട്. നാരായണൻ്റെ അപരപ്രിയവും അൻപും സ്നേഹത്തിൻ്റെ രാഷ്ട്രീയ മൂല്യം ഉൾക്കൊള്ളുന്നു. അപരരോടുള്ള സ്നേഹം ആ നിലയിൽ ജാതിയ്ക്കെതിരെ നിൽക്കുന്നു. ആ സ്നേഹം എല്ലാത്തരം അടിച്ചമർത്തൽ സംവിധാനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. മനുഷ്യരെ അടുപ്പിക്കാനുള്ള വഴിയാണത്. വെറുപ്പാകട്ടെ മനുഷ്യരെ തമ്മിൽ അകറ്റുന്നു. നിരന്തരം മറ്റൊരാളെ ചൂണ്ടി ശത്രുവാക്കിയാണ് വെറുപ്പ് പ്രവർത്തിക്കുന്നത്. വെറുപ്പിന് ഇന്ധനം അപരവിദ്വേഷമാണ്. മനുഷ്യരെ ചേരി തിരിച്ച് വെറുപ്പ് മുന്നേറുന്നു. വെറുപ്പിനെ പരമാവധി നിർമ്മിച്ചും മുതലെടുത്തുമാണ് ഫാഷിസം എക്കാലവും അതിജീവിച്ചിട്ടുള്ളത്. ജൂതരെ …
വൈവിധ്യത്തിന്റെ ഭംഗി ലോകത്തിലെ മറ്റെന്തിലെങ്കിലും സാധ്യമാണോ? ഒരിക്കലുമില്ല. അത്തരത്തിലുള്ള ഭംഗി ഉണ്ടാവണമെങ്കിൽ ഉൾക്കണ്ണ് തുറക്കുകയും സഹജീവികളെ അങ്ങനെ നോക്കിക്കാണാൻ കഴിയുകയും വേണം. തീർച്ചയായും, പരിഗണനയിലും പരസ്പര ബഹുമാനത്തിലുമാണ് സ്നേഹം ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ വിശാലമായ കാണലിന് ഉള്ളിലെ 'ഞാൻ' അല്ലെങ്കിൽ 'ഞങ്ങൾ' നമ്മളിൽ നിന്നും പിണങ്ങി പോകേണ്ടതുണ്ട്. ആ പിണക്കത്തിന് മാത്രമേ ലോകത്തിലെ അതിർത്തികളെ മായ്ക്കാൻ കഴിയൂ. നമ്മളായി ജീവിക്കുമ്പോഴുള്ള വിശാലതയും ഭംഗിയും 'ഞാനായിട്ടോ', 'ഞങ്ങളായിട്ടോ' ജീവിക്കുമ്പോഴുണ്ടാകുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ 'ഞാനും' 'ഞങ്ങളും' എന്ന് ഉരിത്തിരിയുന്ന …
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജ്ഞാനകേരളം പരിപാടി തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും അത് വരാൻ പോകുന്ന വർഷങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയെ മാറ്റി മറിക്കുന്നതെന്നും വിശദീകരിക്കുകയാണ് ഡോ. ടി.എം. തോമസ് ഐസക്ക്. പുതിയ കാലത്തിന്റെ ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുളള വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ ഉണ്ടാക്കാൻ പോകുന്ന പലതരം സാധ്യതകളെ കുറിച്ചും പറയുന്നു മുൻ ധനകാര്യ മന്ത്രികൂടിയായ തോമസ് ഐസക്ക്.
1945 ഏപ്രിൽ 29.സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം …
പ്രകടിപ്പിക്കാൻ വെറുപ്പോളം സാധ്യതയുള്ള മറ്റൊരു വികാരമുണ്ടോ എന്ന് സംശയമാണ്. ലോകത്തെ മുഴുവൻ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യമുതൽ ഒരു ഭരണഘടനയ്ക്കും കയറിച്ചെല്ലാൻ കഴിയാത്ത വീടിന്റെ അകത്തളങ്ങളിൽ വമിക്കുന്ന വെറുപ്പുവരെ പലവിധത്തിൽ പലതോതിൽ പ്രകടിപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ് വെറുപ്പും വിദ്വേഷവും. മിസൈൽ ആക്രമണം നടത്തിയും, ആൾക്കൂട്ടക്കൊലപാതകങ്ങൾ നടത്തിയും, നിഷ്കളങ്കമെന്നു തോന്നുന്ന സംവരണവിരുദ്ധ സവർണ മെറിറ്റ് വാദത്തിലൂടെയും, ഹോട്ടലിൽ മൊല്ലാക്കമാർ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്ന് പറഞ്ഞും, എന്നുവേണ്ട അനവധി വഴികളിൽ വെറുപ്പ് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്നു …
2020 മുതല്‍ 2022 ദളിതർക്ക് നേരെ അതിക്രമങ്ങൾ 158,773 ആണ്. 2022 മുതല്‍ 2024 വരെയുള്ള കാലത്ത് അത് 369,584 കേസുകളായി വർധിച്ചു. ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പൂർണമായി പരാജയപ്പെടുന്നു എന്ന് ഭരണകൂടം തന്നെ സമ്മതിക്കുന്നു. ദളിത്-ആദിവാസി സമൂഹങ്ങള്‍ക്കിടയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാര അസന്തുലിതാവസ്ഥ സവര്‍ണ്ണ വിഭാഗക്കാര്‍ ചൂഷണം ചെയ്യുകയും അവര്‍ ഉണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തത കൊണ്ട് ദളിതര്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ഈ അതിപിന്നാക്ക …
ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …
ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …
അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.


















