Tag: Vedan

HomeVedan

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ്‌ വേടനിലെത്തുമ്പോൾ റാപ്‌ മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്‌. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക്‌ പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ്‌ സംഗീതത്തിൽ ലയിപ്പിച്ച്‌ ശീലമുള്ളവർക്ക്‌ അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു

കാസറ്റ് – സി ഡി കാലത്ത് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്കും ജാസി ഗിഫ്റ്റിനെ പോലുള്ള ഗായകര്‍ക്കും ശ്രോതാക്കളുണ്ടായി. എങ്കിലും മലയാളി മുഖ്യധാരയെ സംബന്ധിച്ചിടത്തോളം ഹരിമുരളീരവം, പ്രമദവനം, ദാസേട്ടന്‍, ജയേട്ടന്‍, ജോണ്‍സന്‍ മാഷ്, കൈതപ്രം എന്നിങ്ങനെ ഒരു നിര പരാമര്‍ശസ്ഥാനങ്ങള്‍ ആയിരുന്നു സംഗീതാസ്വാദനത്തിന്റെ അളവുകോല്‍. ഇതിലൊക്കെ പൊതുവേ കാണാവുന്ന ഒരു കാര്യം പുരുഷന്മാരുടെ അമിതസാന്നിധ്യവും സ്ത്രീകളുടെ അദൃശ്യതയുമായിരുന്നു. എന്നാൽ വേടന്‍ സൃഷ്ടിച്ച സാംസ്‌കാരിക വിച്ഛേദം സ്ത്രീകള്‍കൂടി ഉള്‍പ്പെടുന്ന, തികച്ചും ഇന്‍ക്ലൂസിവ് എന്ന് പറയാവുന്ന ഒരു ഓഡിയന്‍സിനെ ഉണ്ടാക്കിയെടുത്തു. …

Join Us on
Whatsapp

get latest updates