Tag: Tamil Cinema

HomeTamil Cinema

ജാതി എന്ന സാമൂഹ്യ യാഥാർത്ഥ്യത്തെ ഏറെക്കുറെ മറച്ചു പിടിക്കാനാണ് തമിഴ് സിനിമ ഇരുപതാം നൂറ്റാണ്ട് മുഴുവൻ ശ്രമിച്ചത്. ആദ്യകാല ദ്രവീഡിയൻ മൂവ്മെൻ്റുകൾ മുതൽ എം.ജി.ആർ-രജനീകാന്ത് തരംഗം വരെയും ജാതി വിഷയങ്ങളെ തമിഴ് സിനിമ ശ്രദ്ധാപൂർവം ഒഴിവാക്കിയിരുന്നു. സിനിമയെ അത്തരത്തിൽ സമീപിക്കാൻ മറ്റൊരു പൊളിറ്റിക്കൽ സ്പേസ് തമിഴ് സിനിമ നിർമിച്ചെടുക്കുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തിനെതിരായ വിമർശനങ്ങളെ ദ്രാവിഡ രാഷ്ട്രീയം സമർത്ഥമായി അവതരിപ്പിച്ചിരുന്നെങ്കിലും അതിൻ്റെ സിനിമാറ്റിക് രൂപം പലപ്പോഴും ജാതി യാഥാർത്ഥ്യങ്ങളെ ദ്രവീഡിയൻ സ്വത്വത്തിൽ ഉൾചേർക്കാനാണ് ശ്രമിച്ചത് – തമിഴ് ഇൻഡസ്ട്രിയിലെ …

വ്യത്യസ്ത ഭാഷാ വിപണികള്‍ക്കുപരിയായ് ഇന്ത്യ ഒരു മാര്‍ക്കറ്റ് എന്ന നിലയ്ക്ക് ഏകീകരിക്കപ്പെടുന്ന സന്ദര്‍ഭത്തെയാണ് ‘പാന്‍-ഇന്ത്യന്‍ ‘ സിനിമകള്‍ അടയാളപ്പെടുത്തുന്നത്. ‘ബാഹുബലി’ തരംഗത്തിനു ശേഷം തെലുങ്ക് സിനിമ കൈവരിച്ച അഭൂത പൂര്‍വമായ വ്യാവസായിക വളര്‍ച്ചയുമാണ് ‘പാന്‍ ഇന്ത്യന്‍’ സന്ദര്‍ഭത്തിന്റെ പ്രധാന ഘടകങ്ങള്‍. വയലന്‍സിന് ഒരു പുതിയ പോപ്പ്-കള്‍ട്ട് മാനം നല്‍കുന്നതില്‍ ഈ സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്. എന്താണ് വയലന്‍സിനെ ഇന്ന് കാണുന്ന മാസ്സ് – പോപ്പുലര്‍ മാനത്തിലേക്ക് ഉയര്‍ത്തിയത് ? ഏതൊക്കെ സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് അതെന്നും അന്വേഷിക്കുന്ന …

Join Us on
Whatsapp

get latest updates