Tag: Socialism

HomeSocialism

മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ അന്നാട്ടുകാരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരുകൾ നിലവിൽ വരുന്നത് സാമ്രാജ്യത്വത്തിന് ദോഷകരമാണ്. അത്തരം സർക്കാരുകൾ എവിടെ നിലവിൽ വന്നാലും അവയെ അട്ടിമറിക്കാൻ യു.എസ്. ശ്രമിക്കും. ഇറാനിൽ 1953-ലും ഗ്വാട്ടിമാലയിൽ 1954-ലും ചിലിയിൽ 1973-ൽ സംഭവിച്ചതും അതാണ്. അതാണിപ്പോൾ വെനസ്വേലയിലും സംഭവിച്ചിരിക്കുന്നത് – സുബിൻ ഡെന്നീസ് എഴുതുന്നു.

മുപ്പത്തിയേഴാമത്തെ വയസില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സങ്കാരയെന്ന വിപ്ലവത്തിൻ്റെ, ആ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവരുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിൻ്റെയും സ്ത്രീവിമോചനത്തിൻ്റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിൻ്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിൻ്റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായി മാറിത്തീരും – സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തെ മുൻനിർത്തി തോമസ് സങ്കാരയുടെ സ്ത്രീപക്ഷ …

Join Us on
Whatsapp

get latest updates