മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത് തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.