Tag: Prabhaharan K Munnar

HomePrabhaharan K Munnar

സ‌ർവകലാശാലകളിലെ അധ്യാപക ലോബിയുടെ, അഥവാ മാഫിയ സംഘങ്ങളുടെ ഇരയാണ് യഥാർത്ഥത്തിൽ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥി. സർവകലാശാലകളിലെ ഗവേഷണ പ്രക്രിയകളെ നിരീക്ഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മുൻകൈയ്യിൽ ഒരു ഉന്നത സമിതിയെ നിയോ​ഗിക്കുകയും വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കപെടുകയും ചെയ്താൽ മാത്രമേ ഗവേഷണം എന്ന പ്രക്രിയയ്ക്ക് ജനാധിപത്യ സ്വഭാവം കൈവരികയുള്ളു. അല്ലാത്തപക്ഷം റിസർച്ച് ഗൈഡുമാരുടെയും ഡോക്ടറൽ കമ്മിറ്റി ചെയർമാൻമാരുടെയും ഡീൻമാരുടെയും ഏകാധിപത്യം നടപ്പാക്കാനുള്ള ഒരു പദ്ധതിയായി ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒരു വ്യവസ്ഥയിൽ ജാതി ആവർത്തിച്ചുകൊണ്ടേയിരിക്കും …

മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ …

Join Us on
Whatsapp

get latest updates