Tag: Politics

HomePolitics

ഗാസയിൽ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടക്കുരുതിയുടെ തുടർച്ചയാണ്. ഇസ്രായേൽ ഭരണകൂടത്തിന്റെ കാർപ്പറ്റ് ബോംബിങ് രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെപോലും നാണിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗാസയിലെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ, കുഞ്ഞുങ്ങൾ അവരുടെ സ്വപ്നങ്ങൾ അവരുടെ തട്ടിയെടുത്ത ഭൂമി, അവരുടെ നിരന്തരം ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ ഇവയെല്ലാം ഒരു യാഥാർഥ്യമാണ്. ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്നത് അധിനിവേശമാണ്. എന്നിട്ടും പലസ്തീനിൽ നിന്നുള്ള ചെറിയ പ്രതിരോധങ്ങളെ ചൂണ്ടി ഇസ്രായേലിന് വേണ്ടി ജയ് വിളിക്കുന്നവർ യഥാർത്ഥത്തിൽ ഇസ്രായേൽ …

ഇസ്രായേൽ ഇറാന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നും അതിന് എത്രമാത്രം ആഘാതമുണ്ടാകുമെന്നും വിശദീകരിക്കുകയാണ് എഴുത്തുകാരനും സൗദിയിൽ മാധ്യമ പ്രവർത്തകനുമായിരുന്ന വി മുസഫർ അഹമദ്. നാസി ജനർമനികളെ പോലും നാണിപ്പിക്കുന്ന തരത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി രക്തത്തിൽ കുളിച്ച് മനുഷ്യത്വവിരുദ്ധതയുടെ രൂപമായി മാറിയ ഇസ്രയേലിന്റെ നയതന്ത്രത്തെ കുറിച്ചും മാനവികതയ്ക്കും ലോക സമാധാനത്തിന് നേരെയുള്ള ഭീഷണിയായി ഇസ്രയേൽ മാറിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ രാഷ്ട്രീയപരവും ചരിത്രപരവുമായ മാനങ്ങള് പരിശോധിക്കുന്നു. കലുഷിതമായി പശ്ചിമേഷ്യൻ …

അൻപത്തിരണ്ട്‌ വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബം​ഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇന്ത്യാ ഔട്ട്‌ മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയല്പക്കത്തു സംഭവിക്കുന്നത് ? അവഗണിക്കാനാവാത്ത ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്‍റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അന്വേഷണം. അരുന്ധതി ബി എഴുതുന്നു

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു. ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ​ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യതയോടെ ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സുരക്ഷയും ശാന്തിയും സാധ്യമാകു. ഈ മനോഭാവത്തോടെയാണ്, പലസ്തീൻ സ്വയം നിർണയാവകാശത്തിനും രാഷ്ട്ര പദവിക്കും വേണ്ടിയുള്ള സാർവത്രിക ആഹ്വാനത്തിൽ നമ്മുടെ ശബ്ദവും കൂട്ടിച്ചേർക്കാൻ ഇന്ന് ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്. പലസ്തീനികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണമായിരിക്കും എന്ന് ഞങ്ങൾക്ക് നന്നായറിയാം. 1997 ഡിസംബർ 4, അന്താരാഷ്ട്ര പലസ്തീൻ ഐക്യദാർഢ്യ ​ദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ പലസ്തീൻ ജനതയുടെ വിമോചനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെൽസൺ മണ്ടേല നടത്തിയ പ്രസം​ഗത്തിന്റെ പൂർണ രൂപം.

'വെറുപ്പിക്കല്ലേ' എന്നതൊരു തമാശ പോലെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഭൂമി പലവുരു കറങ്ങി, ഇന്ന് ജാതി-മത-വർണ-വർഗ-ദേശ ഭേദമന്യേ വിദ്വേഷം കത്തിപ്പടർത്താനായി ആസൂത്രണം ചെയ്‌ത്‌ 'ഹേറ്റ് സ്‌പീച്ച്' പറഞ്ഞു പരത്തുന്നിടത്ത് നമ്മളെത്തി നിൽക്കുന്നു. കേവലം പരസ്‌പരമുള്ള വായ്‌മൊഴികൾക്കപ്പുറം അതിന്‌ കാരണമാകുന്നത്‌ പല തരം മാധ്യമങ്ങൾ കൂടിയാണ്‌. യാതൊരു സങ്കോചവുമില്ലാതെ നുണ പറയുന്നവർ മീഡിയയിൽ പുഴുക്കൾ കണക്കെ നുരയുന്നുണ്ട്. 'വെടക്കാക്കി തനിക്കാക്കുക' എന്ന ആശയത്തിലൂന്നി, നട്ടാൽ കുരുക്കാത്ത നുണകൾ സമൂഹത്തിൽ പരത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന ചിന്തയിലൂന്നി …

വൈവിധ്യത്തിന്റെ ഭംഗി ലോകത്തിലെ മറ്റെന്തിലെങ്കിലും സാധ്യമാണോ? ഒരിക്കലുമില്ല. അത്തരത്തിലുള്ള ഭംഗി ഉണ്ടാവണമെങ്കിൽ ഉൾക്കണ്ണ് തുറക്കുകയും സഹജീവികളെ അങ്ങനെ നോക്കിക്കാണാൻ കഴിയുകയും വേണം. തീർച്ചയായും, പരിഗണനയിലും പരസ്പര ബഹുമാനത്തിലുമാണ് സ്നേഹം ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടുതന്നെ വിശാലമായ കാണലിന് ഉള്ളിലെ 'ഞാൻ' അല്ലെങ്കിൽ 'ഞങ്ങൾ' നമ്മളിൽ നിന്നും പിണങ്ങി പോകേണ്ടതുണ്ട്. ആ പിണക്കത്തിന് മാത്രമേ ലോകത്തിലെ അതിർത്തികളെ മായ്ക്കാൻ കഴിയൂ. നമ്മളായി ജീവിക്കുമ്പോഴുള്ള വിശാലതയും ഭംഗിയും 'ഞാനായിട്ടോ', 'ഞങ്ങളായിട്ടോ' ജീവിക്കുമ്പോഴുണ്ടാകുമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ 'ഞാനും' 'ഞങ്ങളും' എന്ന് ഉരിത്തിരിയുന്ന …

Join Us on
Whatsapp

get latest updates