തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.