Tag: Nidheesh J Villatt

HomeNidheesh J Villatt

സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും …

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ …

Join Us on
Whatsapp

get latest updates