ടിപി രാജീവൻ്റെ കവിതകളിൽ സങ്കീര്‍ണ്ണതകളെല്ലാം മാറിനിൽക്കുന്നു. കവിതയിലും നോവലിലും ലേഖനങ്ങളിലും കോളങ്ങളിലും സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലുമെല്ലാം രാജീവന്‍ പിന്തുടര്‍ന്ന വഴി. വായനക്കാരനെ ക്ലേശിപ്പിക്കുന്ന എഴുത്തുകാരനല്ല രാജീവന്‍. കൂടുതല്‍ സുതാര്യതയിലേക്ക് ഒരാളെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു. അടിത്തട്ട് വരെ തെളിഞ്ഞു കാണുന്ന ‘ലഗൂണ്‍’ പാതകളെയാണ് ഈ എഴുത്തുകാരന്‍ തുടക്കം മുതലേ ആവിഷ്‌ക്കരിച്ചു പോന്നിട്ടുള്ളത് – വി. മുസഫർ അഹമ്മദ് എഴുതുന്നു.







