വയലന്‍സിന്റെ പാന്‍ ഇന്ത്യന്‍ സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ 2010കള്‍ക്ക് ശേഷം ഇന്ത്യന്‍ ഭാഷകളില്‍ ഉയര്‍ന്നുവന്ന നവ റിയലിസ്റ്റ് സിനിമകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിന്റെ തികച്ചും സാധാരണമായ ചുറ്റുപാടിലേക്ക് ക്യാമറ തിരിച്ചുവെച്ച ഈ സിനിമകള്‍ അതുവരെയുള്ള നായക സങ്കല്‍പങ്ങളെയും ആഖ്യാന മാതൃകകളെയുമൊക്കെ മാറ്റിമറിച്ചവയായിരുന്നു. സാമൂഹ്യ ജീവിതത്തിന്റെ ഒട്ടും പ്രധിനിധാന യോഗ്യമല്ലെന്ന് കരുതപ്പെട്ടിരുന്ന അടരുകളിലേക്ക് പോലും ഈ നവസിനിമക്കാര്‍ അവരുട ക്യാമറക്കണ്ണ് തിരിച്ചുവെച്ചു. ഈ സിനിമകളുടെ എതിര്‍ദിശയിലുള്ള ഒരു ‘ഗ്രാന്‍ഡ് സ്‌പെക്റ്റാക്കിള്‍’ ഫോര്‍മാറ്റില്‍ ആണ് പാന്‍-ഇന്ത്യന്‍ മൂശയിലുള്ള …