2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതൽ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഫണ്ട് വെട്ടിച്ചുരുക്കിയും തൊഴിലാളികൾക്ക് സമയത്തിന് വേതനം അനുവദിക്കാതെയും പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം പലതും ചെയ്തു. ഇപ്പോഴിതാ തൊഴിലുറപ്പ് പദ്ധതിയെ പാടെ അട്ടിമറിക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി എന്ന പേരിൽ നിന്ന് ഗാന്ധിയെ വെട്ടി B- G RAM – G എന്നാക്കി പുനരവതരിപ്പിച്ചു എന്നത് മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം …

