കൊച്ചി മുസിരിസ് ബിനാലെയുടെ ‘ഇടം’ ക്യൂറേറ്റഡ് ഷോയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന പെയിൻ്റിങ് ക്രിസ്തീയ വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ക്രിസ്തീയ സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ബിനാലെയുടെ ഒരു വേദി തന്നെ രണ്ടു ദിവസത്തേക്ക് അടച്ചിട്ടു. ക്രിസ്തുവിനെയും അന്ത്യ അത്താഴത്തെയും അപമാനിച്ചു എന്നാണ് ആരോപണം. എന്നാൽ ടോം വട്ടക്കുഴിയുടെ ചിത്രം യഥാർത്ഥത്തിൽ ആസ്വാദകനുമായി എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ? ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് പറയുന്നവർ ചിത്രത്തിൽ നിന്ന് എന്താണ് മനസിലാക്കിയത് ? ഒരു …

