ഇടതുപക്ഷ രാഷ്ട്രീയത്തിനും മതനിരപേക്ഷതക്കും നിർണായക സ്വാധീനമുള്ള കേരളത്തിൽ ഒരു ഇസ്ലാമിക മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത കിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമിക്കറിയാം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് വർഗത്തെ അടർത്തി മാറ്റിയ ഒരു ‘ഇസ്ലാമിക ജനകീയതയെ’ (Islamist populism) പകരം വെക്കാനാണ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമി പ്രത്യേകിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ആഗോളതലത്തിൽ തന്നെ സ്വീകാര്യതയുള്ള ഉത്തരാധുനിക നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഒരു രൂപമായാണ് അത് കേരളത്തിൽ പ്രവർത്തിക്കുന്നതും. വിഷയങ്ങളെ പരിഹരിക്കാനോ മുറിച്ചുകടക്കാനോ (transcend) പ്രശ്നങ്ങളുടെ വേരിലേക്ക് പോകാനോ താല്പര്യമില്ലാത്ത പ്രതിഷേധ …

