Tag: History

HomeHistory

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു

ഓരോ സമയത്ത് തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്ന് പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത് – വി. എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് …

വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

അൻപത്തിരണ്ട്‌ വർഷങ്ങൾക്കിപ്പുറം, ഉറ്റ സുഹൃത്തായിരുന്ന ഇന്ത്യ ബം​ഗ്ലാദേശിന്റെ ശത്രു ആയത് എങ്ങനെയാണ്? മാലി ദ്വീപിലും ഇന്ത്യാ ഔട്ട്‌ മുദ്രാവാക്യം ഉയർന്നത് എങ്ങനെയാണ്? ചരിത്രത്തിൽ ആദ്യമായി നേപ്പാൾ പ്രധാനമന്ത്രി ആദ്യ വിദേശ യാത്രയ്ക്ക് ഇന്ത്യയ്ക്ക് പകരം ചൈനയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? മേഖലയിലെ ചെറിയ രാജ്യങ്ങളുടെ പ്രതീക്ഷകളെ നമ്മൾ അവഗണിച്ചുവോ? എന്താണ് നമ്മുടെ അയല്പക്കത്തു സംഭവിക്കുന്നത് ? അവഗണിക്കാനാവാത്ത ദുഷ്‌കരമായ ഭൂഖണ്ഡ ഭൂമിശാസ്ത്രത്തിന്‍റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അന്വേഷണം. അരുന്ധതി ബി എഴുതുന്നു

മലയാളിയുടെ കുടിയേറ്റം നേര്‍രേഖയിലുള്ള പഠനമാതൃകയല്ല. കുടിയേറപ്പെടുന്ന തൊഴിലാളികളും, കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി എടുക്കുന്ന മനുഷ്യരും, സര്‍വീസ് സെക്ടറില്‍ ഉള്ള മനുഷ്യരും, ”റെമിറ്റന്‍സ്” നു ശേഷിയുള്ള സ്ത്രീകളും, ഡിപെന്റന്റായ സ്ത്രീകളും പ്രവാസത്തിന്റെ ഒരു സാമൂഹിക പരിസരത്തു നിന്നല്ല വരുന്നത്. അവരുടെ പ്രശ്‌നങ്ങളും, നേട്ടങ്ങളും, വ്യത്യസ്തമാണ്. അതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം നമുക്കിത് വരെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല – മലയാളി കുടിയേറ്റത്തിൻ്റെ ചരിത്രവും വർത്തമാനവും വിശകലനം ചെയ്യുന്ന ലേഖനം

1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു. ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ …

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അതികായൻ ആദം ​ഗിൽക്രിസിറ്റിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും ലോക ക്രിക്കറ്റിൽ ​ഗിൽക്രിസ്റ്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും റിസർച്ച് സ്കോളറുമായ അനശ്വർ കൃഷ്ണദേവ്. എങ്ങനെയാണ് ഒരു വിക്കറ്റ് കീപ്പറുടെ ചുമതലകളെ ​ഗിൽക്രിസ്റ്റ് പുനർനിർവചിച്ചതെന്നും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ആധിപത്യത്തിൽ ​ഗിൽക്രിസ്റ്റ് വഹിച്ച പങ്കിനെ പറ്റിയും അനശ്വർ സംസാരിക്കുന്നു.

ആകാശവാണിയില്‍ അനൗണ്‍സറായി തുടങ്ങിയ കാലംതൊട്ടായിരുന്നു പത്മരാജന്റെ ശബ്ദമാധുര്യം കേരളം കേട്ടുതുടങ്ങിയത്. അക്കാലത്തുതന്നെ ചെറുകഥകളിലൂടെ വായനക്കാരിലേക്കുകൂടി പരിചിതമാകുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങുമ്പോള്‍ പത്മരാജന് 27 വയസ്സ്. പിന്നീടിങ്ങോട്ട് സാഹിത്യവും സിനിമയുമായി തിരക്കേറിയ പത്മരാജന്‍ വര്‍ഷങ്ങള്‍ – പത്മരാജനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം

ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ​ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ

  • 1
  • 2

Join Us on
Whatsapp

get latest updates