Tag: Hindutwa

HomeHindutwa

ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാൻ പോകുന്നത്? നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ. വിവാഹത്തോടെ സ്വന്തം പേരും മേൽവിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകൾ. തല ചായ്ക്കാൻ സ്വന്തമായി മണ്ണില്ലാത്തതിനാൽ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവർ. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെടാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ‘”ഞാൻ ഈ നാടിന്റെ ഭാഗമാണ്” എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, …

ഛത്തീസ്ഗഡിൽ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടേയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പാർട്ടിയാണ് സിപിഐ. മനുഷ്യപക്ഷത്ത് നിലനിന്നുകൊണ്ട്, ഭരിക്കുന്ന പാർട്ടി എന്ന ആനുകൂല്യങ്ങൾ ആവശ്യമില്ലാതെ തന്നെ സിപിഐ അതു തുടരുന്നു. മനുഷ്യക്കടത്ത് ആരോപിച്ച്, രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനെതിരെ സിപിഐ സംഘടിപ്പിച്ച സമരത്തിൽ തൊഴിലാളികളും കർഷകരും, യുവാക്കളുമുൾപ്പടെ പങ്കെടുത്തത് ഒന്നും പ്രതീക്ഷിക്കാത്ത കുറേ മനുഷ്യരാണ്. വാളയാറിന് അപ്പുറം നിങ്ങൾ എന്താണ് എന്ന ചോദ്യത്തിന് പറയാൻ സിപിഐക്ക് മറുപടിയുണ്ട് ; “വാളയാറിന് അപ്പുറവും ഇപ്പുറവും ജനങ്ങളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയാണ് ഞങ്ങൾ …

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ഹിന്ദുത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ എറണാകുളം ആലങ്ങാട് സ്വദേശി പി.കെ സുരേഷ് കുമാറിനെ കേരള ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സുപ്രീം കോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ സ്ഥാപനങ്ങൾ ചില വിഷയങ്ങളിൽ ഹിന്ദുത്വ ആശയങ്ങളോട് ചായ്‌വ് കാണിക്കുകയും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നെന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്ന വേളയിലാണ് സുരേഷ് കുമാറിനെതിരെയുള്ള കോടതി വിധി. നീതിന്യായ വ്യവസ്ഥയെ വിമർശിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ റദ്ദാക്കുന്നു എന്ന് മാത്രമല്ല, അത്തരം സ്വരങ്ങള്‍ക്ക് …

മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.

1888ലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. ആ നീക്കം ഇന്ത്യന്‍ സേനയിലെ സ്ത്രീ പങ്കാളിത്തങ്ങളുടെയാകെ തുടക്കമായിരുന്നു. പിന്നീട് 1942ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ബി.ഐ.എയില്‍ വനിതാ സഹായ സേനയും നിലവില്‍ വന്നു. ഇന്ന് സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ സായുധ സേനകളില്‍ ഓഫീസര്‍മാരായി ചുമതലയേല്‍ക്കുന്നുമുണ്ട്. ലിംഗസമത്വം ഇനിയും അകലെയാണെങ്കില്‍ പോലും ശരിയായ ദിശയിലേക്ക് തന്നെയാണ് നാം നടക്കുന്നത് – ഇന്ത്യന്‍ പ്രതിരോധ …

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും ചേർന്ന് നടപ്പാക്കുന്ന ഒരു വമ്പൻ പദ്ധതി ധാരാവിക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട്. 23,000 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പുനർവികസന പദ്ധതി അഥവ Redevelopment Project സമീപഭാവിയിൽ ഒരു പക്ഷേ നടപ്പാക്കാൻ പോകുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായൊരു കുടിയൊഴിപ്പിക്കലിന് കൂടിയാണ് സാക്ഷിയാവാൻ പോകുന്നത്. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ലോകത്തെ ഏറ്റവും …

അയോധ്യയിലെ തെരുവുകളില്‍ ആഹ്ളാദത്തിന്റെ ആഘോഷത്തിന്റെ ആര്‍മ്മാദത്തിന്റെയെല്ലാം മുഖങ്ങളും പ്രകടനങ്ങളുമാണ് കാണാന്‍ കഴിഞ്ഞത് എങ്കില്‍ ധാനിപ്പൂരില്‍ അങ്ങനൊന്ന് കണ്ടില്ല. വിഷാദഛായയുള്ള പതിഞ്ഞ ശബ്ദത്തിലാണീ മനുഷ്യര്‍ എന്നോട് സംസാരിക്കുന്നത്. ആദ്യമവര്‍ ദര്‍ഗയുടെ മതിലിനടുത്തെ പുതിയ ഫ്‌ളക്‌സിനടുത്തേയ്ക്ക് എന്നെ കൂട്ടി നടന്നു. ഇവിടെ പണിയാന്‍ പോകുന്ന പള്ളിയാണ് ഇത് എന്ന് പറഞ്ഞു. അതിന് ശേഷം അപ്പുറത്തെ പഴയ ഫ്‌ലക്‌സിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇതായിരുന്നു നാല് വര്‍ഷം മുന്‍പത്തെ പ്ലാനെന്ന് പറഞ്ഞു തന്നു. ശേഷം ഈ അഞ്ചേക്കര്‍ സ്ഥലത്തിന്റെ അതിര് ചൂണ്ടിക്കാട്ടി. ഒരു …

ജാതി, മതം, ദേശം, ഭാഷ, രാജ്യം എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ ആദിമ പ്രാകൃത ഗോത്രസ്വഭാവത്തിന്റെ വികാസപരിണാമങ്ങളാണ്. ഇന്നും നാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് ആ മൂല്യരഹിതമായ വ്യവസ്ഥ മുന്നോട്ടുവെച്ച ആശയങ്ങളെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രാകൃതത്വത്തെ അറിവുകൊണ്ടും അലിവുകൊണ്ടും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. സര്‍വ്വരും സോദരരായി കഴിയുന്ന സാമൂഹികത രൂപപ്പെട്ടു വരേണ്ടതുണ്ട് – ഷൗക്കത്ത് എഴുതുന്നു.

Join Us on
Whatsapp

get latest updates